Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

എസ്ബിഐയുടെ വിവിധ ലോണുകളുടെ പലിശ നിരക്ക് ഉയരും

സ്ബിഐയുടെ വിവിധ റീട്ടെയ്ൽ ലോണുകളുടെ പലിശ നിരക്ക് ഉയർന്നേക്കും. തിരഞ്ഞെടുത്ത കാലയളവിലെ എംസിഎൽആർ നിരക്കുകളിൽ മാറ്റം കൊണ്ടുവന്നതാണ് വായ്പാ പലിശ ഉയരാൻ കാരണം.

എംസിഎൽആർ നിരക്കിൽ 10 ബേസിസ് പോയിൻ്റുകളുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഇത് മിക്ക റീട്ടെയ്ൽ വായ്പകളുടെയും പലിശ നിരക്ക് ഉയർത്താൻ കാരണമാകും.

എംസിഎൽ ആർ അടിസ്ഥാനമാക്കിയുള്ള വിവിധ കാലയളവിലെ നിരക്കുകൾ ഇപ്പോൾ 8.10 ശതമാനം മുതൽ 8.95 ശതമാനം വരെയാണ്.

എസ്‌ബിഐയുടെ വെബ്‌സൈറ്റ് അനുസരിച്ച്, 2024 ജൂൺ 15 മുതൽ ഒരു വർഷത്തെ കാലയളവിലെ എംസിഎൽആർ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് 8.75 ശതമാനമായി ഉയർന്നു.രണ്ട് വർഷത്തെ എംസിഎൽആർ നിരക്ക് 8.75 ശതമാനത്തിൽ നിന്ന് 8.85 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.

ബാങ്കുകൾക്ക് വായ്പ നൽകാൻ ആകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. വിവിധ വായ്പകൾ എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് എസ്ബിഐ വാഹന വായ്പകൾ ഒരു വർഷത്തെ എംസിഎൽആറുമായി ബന്ധിപ്പിച്ചിരിക്കുന്നവയാണ്.

എംസിഎൽആർ നിരക്ക് ഉയരുമ്പോൾ ഇവയുടെ പലിശ നിരക്കും ഉയരും. വ്യക്തിഗത വായ്പകളും രണ്ട് വർഷത്തെ എംസിഎൽആർ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

സ്ഥിരനിക്ഷേപ പലിശ നിരക്കിൽ വർധന
എസ്ബിഐ സ്ഥിരനിക്ഷേപ പലിശ നിരക്കിൽ വർധന കൊണ്ടുവന്നിട്ടുണ്ട്. ഏഴു ദിവസം മുതൽ 10 വർഷം വരെ കാലാവധിയിലെ വിവിധ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരും.

സാധാരണ പൗരൻമാർക്ക് മൂന്നുകോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3.5 ശതമാനം മുതൽ 6.5 ശതമാനം വരെയാണ് ഇപ്പേൾ പലിശ. മുതിർന്ന പൗരൻമാർക്കുള്ള നിലവിലെ പലിശ നിരക്ക് നാലു ശതമാനം മുതൽ 7.5 ശതമാനമാണ്.

നിരക്ക് വർധന ഒറ്റ നോട്ടത്തിൽ
46 ദിവസത്തിനും 179 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 75 ബേസിസ് പോയിൻറാണ് എസ്ബിഐ വർധന വരുത്തിയത്. 4.75 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി ആണ് നിരക്ക് ഉയർത്തിയത്.

180 ദിവസം മുതൽ 210 ദിവസം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 5.75 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ കാലയളവിലെ നിരക്കുകൾ ആറു ശതമാനത്തിൽ നിന്ന് 6.25 ശതമാനം ആയി ബാങ്ക് വർധിപ്പിച്ചു.

X
Top