
എസ്ബിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകൾ ഉയർത്തി. രണ്ട് കോടി വരെയുള്ള നിക്ഷേപങ്ങൾക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക.
ഇതോടെ ഏഴ് മുതൽ 45 ദിവസം വരെയുള്ള എഫ്ഡികളുടെ പലിശ 3% വും, 46-179 ദിവസത്തേത് 4.5 ശതമാനവും, 180-210 ദിവസവം വരെ കാലാവധിയിലുള്ള എഫ്ഡികൾക്ക് 5.25 ശതമാനവും പലിശ ലഭിക്കും. 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള ദിവസങ്ങൾക്ക് 5.75 പലിശ ആയി.