കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വീണ്ടും വായ്പ പലിശ വര്‍ധിപ്പിച്ച് എസ്ബിഐ

വായ്പ പലിശ വീണ്ടും വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).

2024 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലെ ലോണുകളുടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകളാണ് (എംസിഎല്‍ആര്‍) ബാങ്ക് പ്രഖ്യാപിച്ചത്.

അതേസമയം പലിശ നിരക്കു വര്‍ധന മൂന്നു മാസം മുതലുള്ള വായ്പകള്‍ക്കാണു ബാധകമാകുക. പുതുക്കിയ എംസിഎല്‍ആര്‍ 2024 നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ബാങ്കിന്റെ ഓവര്‍നൈറ്റ്, ഒരു മാസത്തെ എംസിഎല്‍ആര്‍ 8.20 ശതമാനമായി തുടരും. മൂന്ന് മാസത്തെ എംസിഎല്‍ആര്‍ 8.50 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമാക്കി. ആറ് മാസത്തെ നിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായി ഉയര്‍ത്തി.

ഒരു വര്‍ഷത്തേയ്ക്കുള്ള നിരക്ക് 8.95 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി. രണ്ടും മൂന്നും വര്‍ഷത്തെ നിരക്കുകള്‍ യഥാക്രമം 9.05 ശതമാനമായും, 9.10 ശതമാനമായും തുടരും.

രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ വരുന്ന ധനനയത്തിലും ആര്‍ബിഐ നിരക്കുകള്‍ കുറച്ചേക്കില്ലെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇതാണ് എസ്ബിഐയെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.

അതേസമയം പൊതുമേഖല ബാങ്കിന്റെ നടപടി മറ്റു ബാങ്കുകളും പിന്തുടര്‍ന്നേക്കുമെന്നു വിദഗ്ധര്‍ വിശ്വസിക്കുന്നു. നിരക്കു വര്‍ധന നേര്‍ത്തതായി തോന്നുമെങ്കിലും, ഫലത്തില്‍ പോക്കറ്റ് കീറുമെന്ന് ഉറപ്പാണ്.

എന്താണ് എംസിഎല്‍ആര്‍?
ഒരു ബാങ്കിന് വായ്പ അനുവദിക്കാന്‍ കഴിയുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇതിലും താഴെ വായ്പ അനുവദിക്കാന്‍ ആര്‍ബിഐ അനുവദിക്കുന്നില്ല.

മാര്‍ജിന്‍ കോസ്റ്റ് ഓഫ് ഫണ്ട്്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് എംസിഎല്‍ആര്‍. ഇതു പൊതുവേ മാര്‍ജിനല്‍ കോസ്റ്റ് എന്നറിയപ്പെടുന്നു.

എസ്ബിഐയുടെ വിവിധ വായ്പകള്‍ എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപേക്ഷകന്റെ സിബില്‍ സ്‌കോര്‍ പലിശ നിരക്ക് നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ്.

X
Top