Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ലോൺ വ്യവസ്ഥയിൽ പ്രധാന മാറ്റവുമായി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ വായ്പാ വിതരണക്കാരായ എസ്‌ബിഐ ലോൺ വ്യവസ്ഥകളിൽ ഒരു പ്രാധനം മാറ്റം കൊണ്ടുവരികയാണ്.

വായ്പ കൈകാര്യം ചെയ്യുമ്പോൾ സ‍ർക്കാർ ഇടപെടലും ആർബിഐ നിർദേശവും ഒക്കെ മൂലം ബാങ്കിനുണ്ടാകുന്ന ഭാരം വായ്പക്കാ‍ർക്ക് കൈമാറുന്ന തരത്തിലെ മാറ്റമാണ് കൊണ്ടുവരുന്നത്.

ലോൺ എടുക്കുന്നയാളുടെ വായ്പാ ചെലവുകൾ ഉയരാൻ ഇത് കാരണമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇൻഫ്രാസ്ട്രക്ട‍ർ, റിയൽ എസ്റ്റേറ്റ് രംഗത്തെ പുതിയ ലോണുകൾക്ക് ഇത് ബാധകമാകും.

എസ്ബിഐയുടെ ലോൺ ഡോക്യുമെൻ്റുകളിലെ പുതിയ ക്ലോസ് അനുസരിച്ച് ബാങ്കിന് വായ്പകൾക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നാൽ ലോൺ എടുക്കുന്നയാളുകൾക്ക് വരുന്ന ചെലവുകളും വർധിപ്പിക്കും.

അതായത് ഒരു നിശ്ചിത നിരക്കിൽ ആണ് വായ്പ എടുക്കുന്നതെങ്കിൽ പോലും പിന്നീട് ഇക്കാരണത്താൽ ബാങ്കിന് പലിശ നിരക്ക് ഉയർത്താൻ കഴിയുമെന്ന് സാരം.

ആർബിഐയുടെ കരട് രേഖയിൽ ഇൻഫ്രാസ്ട്രക്ചർ രംഗത്തെ ലോണുകൾക്കായി ഒട്ടേറെ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിനും വാണിജ്യ റിയൽ എസ്റ്റേറ്റ് പ്രോജക്‌റ്റുകൾക്കും വേണ്ടി ബാങ്കുകൾ അഞ്ചു ശതമാനം വരെ തുക നീക്കിവെക്കണമെന്ന് ഈ മാസം ആദ്യം ആർബിഐ വിവിധ ബാങ്കുകളോട് നിർദ്ദേശിച്ചിരുന്നു.

ഇതേ തുടർന്നാണ് ഈ രംഗത്ത് ലോൺ അനുവദിക്കുന്നതിന് എസ്ബിഐ പുതിയ വ്യവസ്ഥകളും കൊണ്ടുവന്നിരിക്കുന്നത്.

നിലവിലെ വ്യവസ്ഥകൾ എന്താണ്?
നിലവിൽ, ബാങ്കുകൾ വാണിജ്യ റിയൽ എസ്റ്റേറ്റ് വായ്പകൾക്കായി ഒരു ശതമാനം തുകയാണ് നീക്കി വക്കുന്നത്. റെസിഡൻഷ്യൽ പ്രോജക്റ്റുകൾക്ക് 0.75 ശതമാനം തുകയും. മറ്റ് വായ്പകൾക്കായി 0.40 ശതമാനം നീക്കിവയ്ക്കുന്നു.

അതേസമയം അടിസ്ഥാന സൗകര്യ പദ്ധതികളിൽ മാത്രം നിക്ഷേപം നടത്തുന്നത് മറ്റ് കമ്പനികളെ നിരുത്സാഹപ്പെടുത്തുമെന്നും ഇളവ് വേണമെന്നും എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ആർബിഐയോട് ആവശ്യപ്പെടുന്നു.

പുതിയ നിയമങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ, എസ്ബിഐക്ക് ഏകദേശം 9,000 കോടി രൂപ അധികമായി ഇൻഫ്രാസ്ട്രക്ച‍ർ പ്രോജക്ടുകൾക്കായി നീക്കിവെക്കേണ്ടി വരും.

ഇതാണ് പുതിയ മാറ്റത്തിന് പിന്നിൽ എന്നാണ് സൂചന.

X
Top