ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

എല്ലാ ബാങ്ക് ഉപയോക്താക്കള്‍ക്കും കാര്‍ഡ് രഹിത ക്യാഷ് സൗകര്യം വാഗ്ദാനം ചെയ്ത് എസ്ബിഐ

മുംബൈ: ഇന്ത്യയിലെ ഏത് ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്‌മെന്റ് സംവിധാനം ആക്‌സസ് ചെയ്യാനും യോനോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം അഭ്യര്‍ത്ഥിക്കാനും കഴിയുന്ന ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ (ഐസിസിഡബ്ല്യു) സൗകര്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആരംഭിച്ചു. ബാങ്കിന്റെ 68-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍.

‘യുപിഐ ക്യുആര്‍ ക്യാഷ്’ പ്രവര്‍ത്തനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഏത് ബാങ്കിന്റെയും ഐസിസിഡബ്ല്യു പ്രാപ്തമാക്കിയ എടിഎമ്മുകളില്‍ നിന്ന് തടസ്സമില്ലാതെ പണം പിന്‍വലിക്കാന്‍ കഴിയും. പിന്‍ നമ്പറോ ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കാതെ എടിഎം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന സിംഗിള്‍ യൂസ് ഡൈനാമിക് ക്യുആര്‍ കോഡ് വഴിയാണ് ഇടപാട് നടക്കുക.

മികച്ച 21 ജില്ലാ കേന്ദ്രങ്ങളില്‍ 34 ഇടപാട് ബാങ്കിംഗ് ഹബ്ബുകള്‍ എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ഇടപാട്, പേയ്‌മെന്റ്, ശേഖരണ ആവശ്യകതകള്‍ എന്നീ പരിഹാരങ്ങള്‍ ഈ ഹബ്ബുകള്‍ നല്‍കും.തടസ്സമില്ലാത്തതും സുഖകരവുമായ ഡിജിറ്റല്‍ അനുഭവത്തിനായി തങ്ങളുടെ യോനോ അപ്ലിക്കേഷന്‍ നവീകരിച്ചതായി അദ്ദേഹം അറിയിക്കുന്നു.

2017 ല്‍ ആരംഭിച്ച യോനോയ്ക്ക് 60 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണുള്ളത്.

X
Top