കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽയുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനംആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍റെക്കോർഡ് തുക ലാഭവിഹിതമായി കേന്ദ്രത്തിന് നൽകാൻ ആർബിഐതീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

ഭവനവായ്പയ്ക്ക് ഉത്സവകാല ഓഫറുമായി എസ്ബിഐ

വീട് വെയ്ക്കാനാഗ്രഹിക്കുന്ന ഭൂരിഭാഗം പേരുടെയും പ്രധാന ആശ്രയമാണ് ഭവന വായ്പകൾ. കിഴിവുകളോടെ ഭവനവായ്പകൾ ലഭ്യമാകുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതാണുചിതം.

നിലവിൽ ഭവനവായ്പയ്ക്ക് ഉത്സവകാല ഓഫറുകൾ വാഗ്ദാനം ചെയ്യുകയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ. 65 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ ഇളവുകളാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. 2023 ഡിസംബർ 31 വരെയുളള കാലയളവിലെ വായ്പകൾക്കാണ് ആനുകൂല്യങ്ങൾ ലഭ്യമാവുക.

വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണ് പലിശയിൽ ഇളവ് ലഭിക്കുക. ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ 750 മുതൽ 800 വരെയും അതിനുമുകളിലുള്ളതുമാണെങ്കിൽ ഓഫർ കാലയളവിൽ ഭവന വായ്പാ പലിശ നിരക്ക് 8.60 ശതമാനമാണ്.

അതായത് ലഭ്യമാവുക 55 ബിപിഎസ് ഇളവാണ്. ക്രെഡിറ്റ് സ്കോർ 700 മുതൽ 749 വരെയാണെങ്കിൽ ഓഫർ കാലയളവിൽ ഭവനവായ്പകൾക്ക് 0.65 ശതമാനം ഇളവ് ലഭിക്കും. ഈ ക്രെഡിറ്റ് സ്കോറുള്ളവർക്ക് ഓഫർ കാലയളവിൽ പ്രാബല്യത്തിൽ വരുന്ന പലിശ നിരക്ക് 8.7 ശതമാനമാണ്.

അതേസമയം ക്രെഡിറ്റ് സ്കോർ 550-699 വരെയുള്ള ഉപഭോക്താക്കൾക്ക് ബാങ്ക് ഇളവുകൾ നൽകുന്നില്ല. ഇത്തരം വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക് അവരവരുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് 9.45 ശതമാനം, 9.65 ശതമാനം എന്നിങ്ങനെയാണ് പലിശനിരക്ക്.

ക്രെഡിറ്റ് സ്കോർ 151 മുതൽ 200 വരെയുള്ളതാണെങ്കിൽ ഓഫർ കാലയളവിൽ 65 ബിപിഎസ് ഇളവാണ് ലഭ്യമാക്കുക. ഓഫർ കാലയളവിലെ നിരക്ക് 8.7 ശതമാനമാണ്.

എന്താണ് ക്രെഡിറ്റ് സ്കോർ

കടം വാങ്ങുന്നയാളുടെ വായ്പാ പശ്ചാത്തലം, ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ തിരിച്ചടവ്ശേഷി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ സ്കോർ കണക്കാക്കുന്നത്. 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണിത്.

ക്രെഡിറ്റ് സ്കോർ 700ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. ഒരു ലോണിന് അപേക്ഷിക്കുമ്പോൾ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിന് പ്രാഥമികമായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്.

X
Top