മുംബൈ: മാര്ച്ചില് അവസാനിച്ച പാദത്തില് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ 20,698 കോടി രൂപ അറ്റാദായം നേടി.
മുന് വര്ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 24 ശതമാനമാണ് വര്ധന. 16,695 കോടി രൂപയായിരുന്നു അന്ന് ലഭിച്ച അറ്റാദായം. ഓഹരിയൊന്നിന് 13.70 രൂപ ലാഭവീതവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
മികച്ച പ്രവര്ത്തന ഫലം പുറത്തുവിട്ടതിനെ തുടര്ന്ന് വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ബാങ്കിന്റെ ഓഹരി വിലയില് മൂന്നു ശതമാനം വര്ധനവുണ്ടായി. 834 രൂപ നിലവാരത്തിലാണ് ഉച്ചയോടെ വ്യാപാരം നടന്നത്.
മാര്ച്ച് പാദത്തില് ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. നിഷ്ക്രിയ ആസ്തി കഴിഞ്ഞ വര്ഷത്തെ 2.78 ശതമാനത്തില് നിന്ന് 2.24 ശതമാനമായി കുറഞ്ഞു.
വായ്പയിലും കാര്യമായ വളര്ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ എട്ട് പാദങ്ങളിലെ ഉയര്ന്ന നിരക്കാണ് രേഖപ്പെടുത്തിയത്.
പലിശ വരുമാനം 19 ശതമാനം കൂടി 1.11 ലക്ഷം കോടി രൂപയായി. മുന്വര്ഷം സമാന കാലയളവില് 92,951 കോടി രൂപയായിരുന്നു.