രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

4,000 കോടി രൂപ സമാഹരിച്ച് എസ്ബിഐ

മുംബൈ: 4,000 കോടി രൂപ സമാഹരിച്ചതായി പ്രഖ്യാപിച്ച് പൊതുമേഖലാ ബാങ്കായ എസ്ബിഐ. 7.57 ശതമാനം കൂപ്പൺ നിരക്കുള്ള ബേസൽ III കംപ്ലയിന്റ് ടയർ 2 ബോണ്ടുകൾ വഴിയാണ് വായ്പ ദാതാവ് ധന സമാഹരണം നടത്തിയത്.

ഇഷ്യുവിന് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതായും. ഇത് അടിസ്ഥാന ഇഷ്യൂ വലുപ്പമായ 2,000 കോടിയിൽ നിന്ന് ഏകദേശം 5 മടങ്ങ് ഓവർ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടതായും ബാങ്ക് അറിയിച്ചു. 9,647 കോടി രൂപയ്‌ക്കാണ്‌ ഈ ടയർ 2 ബോണ്ടുകൾ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്ത്.

15 വർഷത്തെ കാലാവധിയുള്ള ഈ ഉപകരണങ്ങൾക്കായി ആഭ്യന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളിൽ നിന്ന് AAA (സ്ഥിരമായ) ക്രെഡിറ്റ് റേറ്റിംഗ് ലഭിച്ചതായി എസ്ബിഐ പറഞ്ഞു. ഒരു ഇന്ത്യൻ ബഹുരാഷ്ട്ര, പൊതുമേഖലാ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബാങ്കിൽ ഇന്ത്യാ ഗവൺമെന്റിന് 57.57% ഓഹരി ഉണ്ട്.

X
Top