Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

തെരഞ്ഞെടുപ്പ് ബോണ്ട്: വിവരം വെളിപ്പെടുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എസ്ബിഐ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ സമയം ആവശ്യപ്പെട്ടു. മാർച്ച് ആറിനു മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷനു വിവരം കൈമാറണമെന്നു ഫെബ്രുവരി 15ന് സുപ്രീംകോടതി വിധിച്ചിരുന്നു.

എന്നാൽ, ജൂണ്‍ 30 വരെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ എസ്ബിഐ ഹർജി സമർപ്പിച്ചിരിക്കുന്നത്. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 ഇലക്‌ടറൽ ബോണ്ടുകൾ വിതരണം ചെയ്തിട്ടുണ്ട്.

ഇതിനായി എസ്ബിഐയുടെ 44,437 ഡേറ്റകൾ വിശകലനം ചെയ്യേണ്ടതുണ്ട്. മൂന്ന് ആഴ്ച കൊണ്ട് ഇത്രയും ഡേറ്റ വിശകലനം ചെയ്യാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എസ്ബിഐ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

X
Top