ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയംസിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യതവിഴിഞ്ഞത്ത് ട്രയൽ റൺ കഴിഞ്ഞുആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ഫെബ്രുവരിയിൽ എസ്ബിഐ പലിശ നിരക്കുകൾ കുറക്കും

നിങ്ങളുടെ നിക്ഷേപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണെങ്കിൽ ഉപഭോക്താക്കൾക്ക് പുതിയ സന്തോഷ വാർത്ത എത്തിയിരിക്കുന്നു. ഇനി സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം കുറ‍ഞ്ഞ പലിശയും എസ്.ബി.ഐ ഉറപ്പാക്കുന്നു.

എസ്‌.ബി.ഐയുടെ നിക്ഷേപ നിരക്കുകൾ വളരെ ഉയർന്നിരിക്കുന്നു. എന്നാൽ 2025 ഫെബ്രുവരിയോടെ ആർ.ബി.ഐ 25 ബേസിസ് പോയിൻ്റ് പലിശ നിരക്ക് കുറയ്ക്കുമെന്ന് എസ്.ബി.ഐ ചെയർമാൻ സി.എസ് സെട്ടി പ്രതീക്ഷിക്കുന്നു. ഇത് വലിയ മാറ്റമായിരിക്കും.

ആദ്യം പലിശ നിരക്ക് കുറക്കുന്നത് ഫെബ്രുവരിയിൽ മാത്രമായിരിക്കും. അതുവരെ നിക്ഷേപകർക്ക് നിലവിൽ ഉള്ള പലിശ നിരക്ക് തന്നെ തുടരാം. സാധാരണക്കാർ അവരുടെ വായ്പകൾക്ക് പലിശ നിരക്ക് കുറയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ..?

ഇത്തരം വായ്പകളുടെ പലിശ നിരക്ക് കുറക്കുന്നത് 2025 ഫെബ്രുവരിയാവും എന്നും എസ്.ബി.ഐ ചെയർമാൻ സി.എസ് സെട്ടി കൂട്ടിച്ചേർത്തു. നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഏറ്റവും ഉയർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറിലെ പണപ്പെരുപ്പം സെപ്റ്റംബറിലെ 5.5 ശതമാനത്തെ മറികടക്കുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നൽകിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് നിരക്ക് കുറക്കണമെന്ന സെട്ടിയുടെ അഭിപ്രായങ്ങൾ തുറന്നടിച്ചത്.

2025 സാമ്പത്തിക വർഷത്തിൽ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 4.5% ആയിരിക്കുമെന്ന് ആർ.ബി.ഐ കഴിഞ്ഞ ആഴ്ച പ്രവചിച്ചിരുന്നു. ജിയോ പൊളിറ്റിക്കൽ ടെൻഷൻ, ചരക്ക് വിലകൾ, വിളവെടുപ്പ് സമയത്തുണ്ടായ അപ്രതീക്ഷിതമായ മഴ എന്നീ ഘടകങ്ങൾ കാരണമായിരിക്കും പണപ്പെരുപ്പം സംഭവിക്കുകയെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

2023 ഫെബ്രുവരിയിൽ നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം 2025 ഫെബ്രുവരിയിലാണ് ഈ പലിശ നിരക്ക് കുറക്കുന്നത് എന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്. എസ്.ബി.ഐ അതിൻ്റെ 50 കോടി ഉപഭോക്താക്കളെ പരിശോധിച്ച ശേഷം അവരെ വിവിധ ഭാഗങ്ങളായി തരംതിരിക്കും.

എല്ലാ വിഭാഗങ്ങളിലുള്ള ആളുകളിലേക്കും ഈ മാറ്റം എത്തിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് എസ്.ബി.ഐ തങ്ങളുടെ ഉപഭോക്താക്കളെ തരംതിരിക്കുന്നത്. വെൽത്ത് മാനേജ്‌മെൻ്റിനായി ഐ.ടി പ്ലാറ്റ്‌ഫോം നവീകരിച്ചുവെന്നും ഒപ്പം ഈ വിഭാഗത്തെ മികച്ച ഫ്രാഞ്ചൈസിയായി മാറ്റാൻ ആഗ്രഹിക്കുവെന്നും എസ്.ബി.ഐ എം.ഡി വിനയ് ടോൺസ് വിശദമായി പറഞ്ഞു.

നിലവിലെ സേവനങ്ങളിൽ വ്യത്യാസം വരുത്തി പ്രീമിയം സേവനങ്ങൾ നൽകി നിക്ഷേപം വർദ്ധിപ്പിക്കാനാണ് എസ്.ബി.ഐ ലക്ഷ്യമിടുന്നത്.

അതായത്, 30 മുതൽ 50 ലക്ഷം രൂപ വരെ മൊത്തം വാല്യൂ നിക്ഷേപങ്ങളുള്ളവർക്കാണ് ഈ പ്രീമിയം സേവനങ്ങൾ ഉറപ്പാക്കുന്നത്. റിപ്പോ നിരക്ക് കുറയ്ക്കുന്നത് ബാങ്കിൻ്റെ വരുമാനത്തിൽ പരിമിതമായ സ്വാധീനം ചെലുത്തുവെന്നാണ് എസ്.ബി.ഐ ചെയർമാൻ പറഞ്ഞത്.

42% വായ്പകളും വായ്പാ നിരക്കിൻ്റെ മാർജിനൽ കോസ്റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് നിക്ഷേപങ്ങളുടെ വിലയെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ ഈ ഉയർച്ച മൂലം ബാങ്കിൻ്റെ മാർജിനുകളെ 20 ബേസിസ് പോയിൻ്റുകൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല ഇത് ഒരു നിശ്ചിത നിരക്ക് അടിസ്ഥാനത്തിൽ വായ്പകൾ വാഗ്ദാനം ചെയ്തുകൊണ്ട് അതിൻ്റെ മാർജിനുകൾ സംരക്ഷിക്കുകയും ചെയ്യുന്നു.

X
Top