ഇന്ത്യയിലെ പെയിന്റ് വിപണിയുടെ നിറം മങ്ങുന്നുരാജ്യത്തെ കടക്കാരുടെ എണ്ണം കൂടി; ഭക്ഷണ ഉപഭോഗം കുറഞ്ഞുപ്രത്യക്ഷ നികുതി വരുമാനത്തില്‍ 15.4 ശതമാനം വളര്‍ച്ചഇ-കൊമേഴ്‌സ് കമ്പനികളുടെ ഉദ്യോഗസ്ഥരെ ഇഡി വിളിച്ചു വരുത്തുന്നുഉപഭോക്തൃ വില പണപ്പെരുപ്പം കുതിക്കുന്നു

എസ്ബിഐയുടെ അറ്റാദായം 28 ശതമാനം ഉയർന്ന് 18,331 കോടിയിലെത്തി

കൊച്ചി: ജൂലായ് മുതല്‍ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) അറ്റാദായം 28 ശതമാനം വർദ്ധനയോടെ 18,331 കോടി രൂപയിലെത്തി.

വിപണി പ്രതീക്ഷിച്ചതിലും മികച്ച വളർച്ചയാണ് ലാഭത്തിലുണ്ടായത്. ഇക്കാലയളവില്‍ അറ്റ പലിശ വരുമാനം അഞ്ച് ശതമാനം ഉയർന്ന് 41,620 കോടി രൂപയിലെത്തി.

വിവിധ പ്രൊവിഷനുകള്‍ക്ക് തുക മാറ്റിവെക്കുന്നതിന് മുൻപുള്ള പ്രവർത്തന ലാഭം മുൻവർഷം ഇതേകാലയളവിലെ 19,417 കോടി രൂപയില്‍ നിന്ന് 51 ശതമാനം വളർച്ചയോടെ 29,294 കോടി രൂപയായി.

അതേസമയം അറ്റ പലിശ മാർജിൻ 0.16 ശതമാനം കുറഞ്ഞ് 3.27 ശതമാനമായി.

മൊത്തം വായ്‌പ 15 ശതമാനം ഉയർന്ന് 39.2 ലക്ഷം കോടി രൂപയായി. അതേസമയം നിക്ഷേപ സമാഹരണത്തില്‍ കാര്യമായ വളർച്ച നേടാനായില്ല. ഇക്കാലയളവില്‍ നിക്ഷേപങ്ങള്‍ ഒൻപത് ശതമാനം വളർച്ചയോടെ 51.17 ലക്ഷം കോടി രൂപയിലെത്തി.

മൊത്തം നിഷ്ക്രിയ ആസ്തി ഇക്കാലയളവില്‍ 2.21 ശതമാനത്തില്‍ നിന്ന് 2.13 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു.

X
Top