ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

വിദേശ പണമയക്കല്‍ നിര്‍ത്തിവയ്ക്കാന്‍ മൗറീഷ്യസ് ബാങ്കിനോട് ആവശ്യപ്പെട്ട് ആര്‍ബിഐ

മുംബൈ: ഉദാരവത്കൃത പണമയക്കല്‍ പദ്ധതി (എല്‍ആര്‍എസ്) പ്രകാരമുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എസ്ബിഎം ബാങ്കിനോട് ആവശ്യപ്പെട്ടു. ബാങ്കിന്റെ ഫിന്‍ടെക്ക് പങ്കാളികള്‍ വിദേശ പണ കൈമാറ്റ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓരോ സാമ്പത്തിക വര്‍ഷവും 250,000 ഡോളര്‍ വരെ വിദേശത്തേക്ക് അയയ്ക്കാന്‍ ഇന്ത്യന്‍ നിവാസികളെ അനുവദിക്കുന്ന പദ്ധതിയാണ് എല്‍ആര്‍എസ്.

അതേസമയം മുഴുവന്‍ ഇടപാടിന്റെയും ഉടമസ്ഥാവകാശം ബാങ്കില്‍ നിക്ഷിപ്തമാക്കിയാല്‍ സംവിധാനം പുനരാരംഭിക്കാമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. എത്രയും വേഗം തകരാറുകള്‍ പരിഹരിക്കുമെന്ന് എസ്ബിഎം ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിന്റെ അനുബന്ധ സ്ഥാപനമാണ് എസ്ബിഎം ബാങ്ക്.സാര്‍വത്രിക ബാങ്കിംഗ് ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ വിദേശ അനുബന്ധ ബാങ്കാണ് ഇത്.

X
Top