ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഏറ്റവും കൂടുതല്‍ ഷെങ്കൻ വീസ നിരസിക്കപ്പെട്ട രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യയും

റ്റവും കൂടുതല്‍ ഷെങ്കൻ വീസ അപേക്ഷകള്‍ നിരസിച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2022. മൊത്തം അപേക്ഷകളുടെ 45.8 ശതമാനവും നിരസിക്കപ്പെട്ട അൾജീരിയയാണ് ഈ പട്ടികയിൽ ഒന്നാമത്.

അള്‍ജീരിയന്‍ പൗരന്‍മാരുടെ 179,409 വീസ അപേക്ഷകൾ തള്ളിപ്പോയതായി ഈ വര്‍ഷം പുറത്തിറങ്ങിയ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. യഥാക്രമം 121,188, 120,876 വീസ അപേജ്യക്ഷകള്‍ നിരസിച്ച ഇന്ത്യ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകരാണ് അൾജീരിയയ്ക്കു പിന്നിൽ.

ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ 18 ശതമാനവും തുര്‍ക്കിയില്‍ നിന്നുള്ള അപേക്ഷകരുടെ 15.2 ശതമാനവുമാണിത്.

അതേപോലെ, മൊറോക്കോയിലും റഷ്യയിലും ഒട്ടേറെ വീസ അപേക്ഷകള്‍ നിരസിക്കപ്പെട്ടിട്ടുണ്ട്, ഇവിടങ്ങളില്‍ യഥാക്രമം 119,346 ഉം 68,753 ഉം അപേക്ഷകളാണ് തള്ളിപ്പോയത്. വീസകൾ നിരസിച്ച നിരക്ക് മൊറോക്കോയ്ക്ക് 15.5%, റഷ്യയ്ക്ക് 28.2% എന്നിങ്ങനെയാണ്.

ടുണീഷ്യയാണ് തൊട്ടടുത്ത്, ഇവിടെ നിന്നുള്ള ആകെ അപേക്ഷകളുടെ 29.1% അഥവാ 48,909 അപേക്ഷകള്‍ നിരസിച്ചു. 42,105 അപേക്ഷകള്‍ നിരസിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സാണ് അടുത്ത സ്ഥാനത്ത്. നൈജീരിയ, ഇറാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ യഥാക്രമം 39,189, 33,679, 31,271 അപേക്ഷകളാണ് തള്ളിപ്പോയത്.

ഷെങ്കന്‍ വീസയെക്കുറിച്ച്

യൂറോപ്പിലെ 27 രാജ്യങ്ങൾ ഉൾപ്പെടുന്ന ഷെങ്കന്‍ പ്രദേശം മുഴുവനും യാത്ര ചെയ്യാനായി ഉപയോഗിക്കുന്ന ഒരൊറ്റ വീസയാണ് ഷെങ്കന്‍ വീസ. ഷെങ്കന്‍ പ്രദേശം ഒരു പൊതു വീസ നയത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്.

ഒരിക്കല്‍ കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ ഈ പ്രദേശത്തുള്ള രാജ്യങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാം, എങ്കിലും വീസ കിട്ടുക എന്നതു വളരെ എളുപ്പമുള്ള കാര്യമല്ല. അപേക്ഷകർ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുകയും, വിപുലമായ ഡോക്യുമെന്റേഷൻ പ്രക്രിയയിലൂടെ കടന്നുപോവുകയും വേണം.

ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലാടിസ്ഥാനത്തിലും വീസ നല്‍കുന്നുണ്ട്. പോകാന്‍ ആഗ്രഹിക്കുന്ന ഷെങ്കന്‍ രാജ്യത്തിന്‍റെ കോണ്‍സുലേറ്റില്‍ ആണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. സാഹചര്യമനുസരിച്ച്, അവര്‍ക്ക് ഈ അപേക്ഷ തള്ളിക്കളയുകയോ വീസ അനുവദിക്കുകയോ ചെയ്യാം.

വീസ നിരസിക്കലിനുള്ള കാരണങ്ങൾ പലതുണ്ട്. അപേക്ഷകനു മതിയായ രേഖകൾ ഇല്ലാതിരിക്കല്‍, യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള സംശയങ്ങൾ, അപേക്ഷകന്‍റെ സാമ്പത്തിക അസ്ഥിരത തുടങ്ങിയ ഘടകങ്ങള്‍ വിസ നിരസിക്കാന്‍ കാരണമാകാം.

കൂടാതെ, സുരക്ഷാ ആശങ്കകളും നിയമവിരുദ്ധ കുടിയേറ്റവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ഇതിനു കാരണമായേക്കാം.

X
Top