ന്യൂഡല്‍ഹി: ശക്തമായ നാലാംപാദ പ്രകടനത്തെ തുടര്‍ന്ന് ഷ്നൈഡര്‍ ഇലക്ട്രിക് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഓഹരി ബുധനാഴ്ച ഉയര്‍ന്നു. 52 ആഴ്ച ഉയരം കൈവരിക്കാനും സ്റ്റോക്കിനായി.
എന്നാല്‍ പിന്നീട് വില്‍പന സമ്മര്‍ദ്ദത്തില്‍ പെട്ട ഓഹരി 157.26 രൂപയില്‍ ക്ലോസ് ചെയ്തു. 44.8 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ നികുതി കഴിച്ചുള്ള ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 7 ലക്ഷം മാത്രമായിരുന്നു.
വില്‍പന 20.7 ശതമാനം കൂടി 410.5 കോടി രൂയുടേതായി. എബിറ്റ മൂന്നിരട്ട് വര്‍ദ്ധിച്ച് 64.9 കോടി രൂപ. മൊത്തം മാര്‍ജിന്‍ 154.2 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
മൊത്തം സാമ്പത്തിക വര്‍ഷത്തെ ലാഭം 123.62 കോടി രൂപയാണ്. വരുമാനം 1777.19 കോടി രൂപ. നാലാംപാദത്തില്‍ 557.5 കോടി രൂപയുടെ ഓര്‍ഡര്‍ ബുക്കാണ് കമ്പനിയ്ക്കുള്ളത്.