Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐഡിബിഐ ഓഹരി വിറ്റഴിക്കല്‍: അപേക്ഷകരുടെ സൂക്ഷ്മപരിശോധന ഉടന്‍

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന്റെ നിര്‍ണായക ഭാഗം ഹോളിക്ക് ശേഷം ആരംഭിക്കും. ലേലക്കാരെ സംബന്ധിച്ച പ്രസക്തമായ രേഖകള്‍, ഇടപാട് ഉപദേശകന്‍ കെപിഎംജി ഇന്ത്യ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും (ആര്‍ബിഐ) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഈ ഘട്ടത്തില്‍ കൈമാറും. ആര്‍ബിഐയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണ് ലേലക്കാരുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നത്.

വിശ്വാസ്യത മാനദണ്ഡങ്ങള്‍ ആര്‍ബിഐ പരിശോധിക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തുക ആഭ്യന്തര മന്ത്രാലയമാണ്. സ്രോതസ്സുകള്‍ പറയുന്നതനുസരിച്ച്, പരിശോധനയ്ക്ക് ശേഷം യോഗ്യതയുള്ള ലേലക്കാര്‍ക്ക് ബാങ്ക് ഡാറ്റകളിലേയ്ക്ക് പ്രവേശനം ലഭ്യമാകും. ബാങ്ക് ഡാറ്റകള്‍ തൃപ്തിരകരമാണെന്ന് തോന്നുന്ന പക്ഷം അവര്‍ക്ക് സാമ്പത്തിക ബിഡ്ഡുകള്‍ നല്‍കാം.

ഫിനാന്‍ഷ്യല്‍ ബിഡ്ഡുകള്‍ സമര്‍പ്പിക്കപ്പെട്ടതിന് ശേഷം പ്രക്രിയ പിന്നീട് വേഗത്തിലാകും. 2024 സാമ്പത്തികവര്‍ഷത്തില്‍ ഐഡിബിഐ വില്‍പന പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികള്‍ വില്‍പന നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നിരവധി ആഭ്യന്തര, വിദേശ നിക്ഷേപകര്‍ ബാങ്കിനായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബാങ്കിലെ 30.48 ശതമാനം സര്‍ക്കാര്‍ ഓഹരികളും 30.24 ശതമാനം എല്‍ഐസി ഓഹരികളുമാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുക. ജനുവരി 7 ആയിരുന്നു ഇഒഐ സമര്‍പ്പിക്കേണ്ട അവസാന തീയതി.

വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 22500 കോടി രൂപ അറ്റ ആസ്തിവേണമെന്നും അഞ്ച് വര്‍ഷങ്ങളില്‍ മൂന്ന് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ വായ്പാ ദാതാവിന്റെ സഹപ്രമോട്ടറാണ് സര്‍ക്കാര്‍.

വില്‍പനയ്ക്ക് ശേഷമുള്ള പങ്കാളിത്തം പബ്ലിക് ഹോള്‍ഡിംഗായി പരിഗണിക്കുമെന്ന് സെബി (സെക്യൂരിററീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു.

X
Top