സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

കൊച്ചി: നടപ്പുസാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം ശേഷിക്കുമ്പോള്‍ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കവിഞ്ഞ് മുന്നേറുന്നു.

മൊത്തം കയറ്റുമതിയില്‍ മൂന്നില്‍ രണ്ട് വിഹിതവുമായി ശിതീകരിച്ച കൊഞ്ച് തിളങ്ങും താരമായെന്ന് ധന മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന് ധന മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിന് മുന്നോടിയായി പുറത്തിറക്കിയ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 60,523.89 കോടി രൂപയുടെ 17.8 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്. മുൻവർഷത്തേക്കാള്‍ അളവില്‍ 2.67 ശതമാനം വർദ്ധനയുണ്ടായി.

ഇന്ത്യയുടെ മത്സ്യ കയറ്റുമതിയില്‍ 34.53 ശതമാനം വിഹിതവുമായി അമേരിക്കയാണ് മുൻനിരയില്‍. 255 കോടി ഡോളറിന്റെ സമുദ്രോത്പങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷം അമേരിക്ക വാങ്ങിയത്.

138 കോടി ഡോളറിന്റെ 4.51 ലക്ഷം മെട്രിക് ടണ്‍ മത്സ്യങ്ങളുടെ കയറ്റുമതിയുമായി ചൈന രണ്ടാം സ്ഥാനത്താണ്. ജപ്പാൻ, വിയറ്റ്‌നാം, തായ്ലൻഡ്, കാനഡ, സ്‌പെയിൻ തുടങ്ങിയവയാണ് ഇന്ത്യയുടെ മറ്റ് പ്രധാന വിപണികള്‍.

മത്സരക്ഷമത വർദ്ധിപ്പിക്കാൻ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും
രാജ്യാന്തര വിപണിയില്‍ ഇന്ത്യൻ മത്സ്യ ഉത്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കസ്‌റ്റംസ് തീരുവ കുറയ്ക്കാൻ കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും.

കൊഞ്ച്, മത്സ്യ എന്നിവയുടെ തീറ്റ ഉത്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത സാധനങ്ങളുടെ അടിസ്ഥാന എക്സൈസ് തീരുവ അഞ്ച് ശതമാനമായി കുറയ്ക്കാൻ സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.

X
Top