സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി 66,000 കോടിയിലെത്താന്‍ സാധ്യത

കൊച്ചി: പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി സര്‍വ റെക്കോഡുകളും ഭേദിച്ച് 2022-23 ല്‍ 66,000 കോടിയിലെത്താന്‍ സാധ്യത.

കോവിഡ്-19 പ്രതിസന്ധികള്‍, ചരക്കുനീക്കത്തിലെ തടസങ്ങള്‍, ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ കര്‍ശനമായ പരിശോധനകള്‍ എന്നിങ്ങനെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ആഗോള വിപണിയിലുണ്ടായ മാന്ദ്യം മറികടന്നാണ് ഈ നേട്ടം.

ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കയറ്റുമതിയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കുമെന്നാണ് സൂചന. പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി സഹ-യോജന (പിഎംഎംകെഎസ്എസ് വൈ) പ്രാഥമികമായ മത്സ്യോല്പാദനത്തിനും അതുവഴി കയറ്റുമതി ലഭ്യതയ്ക്കും അനുകൂലമാകും.

ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പാലഭ്യതയിലൂടെ മത്സ്യത്തൊഴിലാളികള്‍, വിതരണക്കാര്‍, സൂക്ഷ്മ-ചെറുകിട സംരംഭകര്‍ എന്നിവര്‍ക്ക് നേട്ടങ്ങളുണ്ടാകും. അസംസ്കൃത വസ്തുക്കള്‍ മുതല്‍ ഉല്പന്നങ്ങള്‍ വരെയുള്ള മൂല്യ ശൃംഖലയ്ക്കും വിപണി വികസനത്തിനും ഇത് സഹായകമാകും.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം ജപ്പാന്‍, റഷ്യ, യുകെ, വിയറ്റ്നാം, ജര്‍മനി, മലേഷ്യ, ദക്ഷിണ കൊറിയ, ഒമാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളുമായി കയറ്റുമതിക്കാരും ഇറക്കുമതികക്കാരും തമ്മിലുള്ള ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ എംപിഇഡിഎ മുഖാന്തിരം നടത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 21 രാജ്യങ്ങളുമായി ഇത്തരത്തിലുള്ള 39 ചര്‍ച്ചകളാണ് നടന്നത്.

ഇതിനു പുറമെ ബോസ്റ്റണിലെ സീഫുഡ് എക്സ്പോ, ബാര്‍സിലോണയിലെ സീഫുഡ് എക്സ്പോ ഗ്ലോബല്‍, ടോക്കിയോയിലെ ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ സീഫുഡ് ടെക്നോളജി എക്സ്പോ, ജര്‍മനിയിലെ ബ്രമന്‍ ഫിഷ് ഇന്‍റര്‍നാഷണല്‍, സിംഗപ്പൂരിലെ സീഫുഡ് എക്സ്പോ ഏഷ്യ, മോസ്കോ വേള്‍ഡ് ഫുഡ്, ദക്ഷിണ കൊറിയിലെ ബുസാന്‍ ഇന്‍റര്‍നാഷണല്‍ ആന്‍ഡ് ഫിഷറീസ് എക്സ്പോ എന്നിവിടങ്ങളില്‍ നേരിട്ടു പങ്കെടുത്തു.

ഇന്ത്യയില്‍ നിന്നുള്ള മത്സ്യോല്പന്ന ഇറക്കുമതിയില്‍ രണ്ടാമത്തെ രാജ്യമായ ചൈനയിലെ വിപണിയെക്കുറിച്ച് പഠനം നടത്തുകയും കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍, മധ്യ-പൂര്‍വേഷ്യ, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള പഠനം ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ബോസ്റ്റണ്‍, ബാര്‍സലോണ, ഗള്‍ഫുഡ് എന്നീ മേളകളില്‍ പങ്കെടുത്ത് ഈ വ്യവസായത്തിലെ പുത്തന്‍ വികസന പ്രവണതകള്‍ പഠിക്കാനും വ്യാപാരം മെച്ചപ്പെടുത്താനായി ഇന്ത്യന്‍ സമുദ്രോല്പന്നങ്ങള്‍ പ്രദര്‍ശിപ്പികകാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 57,586 കോടി രൂപയുടെ സമുദ്രോല്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് റെക്കോഡിട്ടിരുന്നു. ചെമ്മീന്‍ കയറ്റുമതി ഈ കാലയളവില്‍ പത്തുലക്ഷം ടണ്‍ കടന്നു. ശീതീകരിച്ച ചെമ്മീന്‍ മൊത്തം കയറ്റുമതിയുടെ 53 ശതമാനവും വരുമാനത്തിന്‍റെ 75 ശതമാനവും വരും.

ഡോളര്‍ കണക്കില്‍ അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണി (43.45%). ചൈന (15.14%), യൂറോപ്പ് (14.98%), തെക്കുകിഴക്കനേഷ്യ (10.04%) എന്നിവയാണ് മറ്റു പ്രധാന വിപണികള്‍.

X
Top