ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സിയൽ എച്ച്ആര്‍ സര്‍വീസസ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള മാനവ വിഭവശേഷി സൊല്യൂഷനുകളുടെ സമഗ്രമായ സേവനം ലഭ്യമാക്കുന്ന സിയൽ എച്ച്ആര്‍ സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഓഹരി ഒന്നിന് 2 രൂപ വീതം മുഖവിലയുള്ള 335 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 4,739,336 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, സെന്‍ട്രം ക്യാപിറ്റല്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിന്‍റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

X
Top