ഇൻവെസ്റ്റ് കേരളയിൽ നിക്ഷേപം വാഗ്ദാനം ചെയ്തവരുടെ പട്ടിക ഇങ്ങനെവിമാന കമ്പനികളുടെ നഷ്ടം 2,000 കോടി കവിയുമെന്ന് ഐസിആര്‍എമികച്ച ആതിഥേയരുടെ പട്ടികയിൽ കേരളം രണ്ടാമത്ഗിഫ്റ്റ് സിറ്റി പദ്ധതി താൽക്കാലികമായി നിർത്തി വെച്ച് സർക്കാർപിഎം സൂര്യഭവനം പുരപ്പുറ സോളർ പദ്ധതിയുടെ സബ്സിഡി ചട്ടത്തിൽ വൻ മാറ്റം

ഇന്ത്യൻ നിരത്തിൽ കുതിക്കാൻ സീലിയൻ 7

ചൈനീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി സീലിയൻ 7 ഇന്ത്യയിൽ പുറത്തിറക്കി. ബിവൈഡി ഇന്ത്യയിൽ പുറത്തിറക്കുന്ന അഞ്ചാമത്തെ മോഡലാണ് സീലിയോണ്‍ 7. ഈ വർഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഇത് പ്രദർശിപ്പിച്ചിരുന്നു.

പ്രീമിയം, പെർഫോമൻസ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ ഇലക്‌ട്രിക് എസ്‌യുവി ലഭ്യമാകുന്നത്. പ്രീമിയത്തിന് 48.90 ലക്ഷവും പെർഫോമൻസിന് 54.90 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. 70,000 രൂപയ്ക്ക് വാഹനത്തിന്‍റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

ഒരു മാസത്തിനുള്ളിൽ 1000ത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചത്. മാർച്ച് പകുതിയോടെ ഡെലിവറികൾ ആരംഭിക്കും. ശ്രദ്ധേയമായ ഡിസൈൻ, ധാരാളം ഫീച്ചറുകൾ നിറഞ്ഞ പ്രീമിയം ഇന്‍റീരിയർ, ശക്തമായ പവർട്രെയിനുകൾ എന്നിവയോടെയാണ് സീലിയൻ 7 വരുന്നത്.

ബിഎംഡബ്യു ഐഎക്സ് 1, ഹ്യുണ്ടായി അയോണിക് 5, കിയ ഇവി 6 എന്നിവരാണ് സീലിയൻ 7ന്‍റെ എതിരാളികൾ.

ബാറ്ററി പായ്ക്ക്‌
82.56 കിലോവാട്ട് ബാറ്ററി പായ്ക്കാണ് സീലിയൻ 7 ന് കരുത്തു പകരുന്നത്. പ്രീമിയത്തിൽ റിയർ-വീൽ ഡ്രൈവും പെർഫോമൻസിൽ ഓൾ-വീൽ ഡ്രൈവ് വേരിയന്‍റുമാണുള്ളത്.

ആദ്യത്തേതിന്‍റെ മോ ട്ടോർ പരമാവധി 308 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കും പുറപ്പെടുവിക്കുമ്പോൾ രണ്ടാമത്തേത് 523 ബിഎച്ച്പിയും 690 എൻഎം ടോർക്കും നൽകുന്നു. പ്രീമിയം വേരിയന്‍റ് 567 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

കൂടാതെ 6.7 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. പെർഫോമൻസ് വേരിയന്‍റ് ഫുൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ച് ബിവൈഡി അവകാശപ്പെടുന്നു. 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

പുറംമോടി
ഇവിയിൽ ബ്ലാങ്ക്ഡ് ഓഫ് ഗ്രിൽ, ഷാർപ്പായ ക്രീസുകളുള്ള ഒരു ഫ്രണ്ട് ബന്പർ, സീൽ ഇവിയുടേതിന് സമാനമായ ഹെഡ്‌ലാ‌ന്പുകൾ എന്നിവയുണ്ട്. 19 ഇഞ്ച് ഡ്യുവൽ ടോണ്‍ അലോയ് വീലുകൾ സ്റ്റാൻഡേർഡായി വരുന്നു. 20 ഇഞ്ച് അലോയ് വീലുകൾ ഓപ്ഷണലായിയും ലഭിക്കും.

നീളത്തിൽ കറുത്ത ക്ലാഡിംഗ് ഉള്ള വീൽ ആർച്ചുകൾ, ഫ്ലഷ് ടൈപ്പ് ഡോർ ഹാൻഡിലുകൾ, ടേപ്പേർഡ് റൂഫ്‌ലൈൻ എന്നിവയും വശങ്ങളെ അലങ്കരിച്ചിരിക്കുന്നു. പിക്സൽ ഡിസൈൻ ഘടകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽലാന്പുകളുമുണ്ട്.

വാഹനത്തിന് 4,830 എംഎം നീളവും 1,925 എംഎം വീതിയും 1,620 എംഎം ഉയരവും ഉണ്ട്. 2,930 എംഎം വീൽബേസും 520 ലിറ്റർ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യുന്നു. കോസ്മോസ് ബ്ലാക്ക്, അറ്റ്‌ലാന്‍റിസ് ഗ്രേ, അറോറ വൈറ്റ്, ഷാർക്ക് ഗ്രേ എന്നീ നാല് നിറങ്ങളിൽ ബിവൈഡി സീലിയൻ 7 ലഭിക്കും.

അകംമോടി
15.6 ഇഞ്ച് റൊട്ടേറ്റിംഗ് ഇൻഫോടെയ്ൻമെന്‍റ് ടച്ച്സ്ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, മൾട്ടി കളർ ആംബിയന്‍റ് ലൈറ്റിംഗ്, 12 സ്പീക്കർ ഡൈനാഡിയോ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, എൻഎഫ്സി അധിഷ്ഠിത കാർ കീ, വെന്‍റിലേറ്റഡ് പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ എന്നിവ സീലിയൻ 7 ന്‍റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

360 ഡിഗ്രി ക്യാമറ, 11 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മഴ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ-2 ADASഎന്നിവ സുരക്ഷ ഉറപ്പാക്കുന്നു.

ആറു വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസും ആറ് വർഷം/ 1,50,000 കിലോമീറ്റർ ബാറ്ററി വാറണ്ടിയും ബിവൈഡി വാഗ്ദാനം ചെയ്യുന്നു.

X
Top