
മുംബൈ: ആധാര്‍ കാര്‍ഡുകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇ-കെവൈസിക്ക് യുണീക് ഐഡി നമ്പര്‍ ഉപയോഗിക്കാന്‍ 30 സ്ഥാപനങ്ങള്‍ക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ അനുമതി നല്‍കി. ഈ സ്ഥാപനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ആധാര്‍ ഓഥന്റിക്കേഷന്‍ സേവനം ഉപയോഗിക്കാം.
യുഐഡിഎഐയുടെ ആധാര്‍ പ്രാമാണീകരണ സേവനം ഉപയോഗിക്കാന്‍ കഴിയുന്ന എട്ട് ഏജന്‍സികളെ ലിസ്റ്റ് ചെയ്ത് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ തീരുമാനം. ബംഗ് സെക്യൂരിറ്റീസ്, എന്‍ജെ ഇന്ത്യ ഇന്‍വെസ്റ്റ്, മുത്തൂറ്റ് സെക്യൂരിറ്റീസ് എന്നിവ ഈ 39 കമ്പനികളില്‍ ഉള്‍പ്പെടുന്നു. ഇന്‍ഡസിന്‍ഡ് ബാങ്കിംഗ് സര്‍വീസസ്, ഓര്‍ബിസ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ഇന്‍ഡോ-മണി സെക്യൂരിറ്റീസ്, എച്ച്എസ്ബി സെക്യൂരിറ്റീസ് ആന്‍ഡ് ഇക്വിറ്റീസ്, ഫ്‌ളൂറിഷ് ഫിന്‍ക്യാപ്, വോഗ് കൊമേഴ്സ്യല്‍ കമ്പനികള്‍ എന്നിവയാണ് പട്ടികയിലുള്ള ഏജന്‍സികള്‍.
കമ്പനികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ തടയുമെന്ന് സെബി സര്‍ക്കുലറില്‍ പറഞ്ഞു. ഈ കമ്പനികളെല്ലാം ആദ്യം കെയുഎ(കെവൈസി യൂസര്‍ ഏജന്‍സി)കളുമായി കരാറില്‍ ഏര്‍പ്പെടും. തുടര്‍ന്ന് അവര്‍ സ്വയം യുഐഡിഎഐയില്‍ സബ്-കെയു ആയി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
പിന്നീട് യുഐഡിഎഐ കരാറിന് രൂപം നല്‍കുകയും നിയമപ്രകാരം ഓണ്‍ബോര്‍ഡിലാവുകയും ചെയ്യും. അധാര്‍ കാര്‍ഡുപയോഗിക്കുന്നത് മറ്റ കെവൈസി മാര്‍ഗങ്ങളേക്കാള്‍ എളുപ്പമാണെന്നും സെബി പറഞ്ഞു.