മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

സുഭാഷ് ചന്ദ്ര, പുനിത് ഗോയങ്ക എന്നിവര്‍ക്കെതിരായ ഉത്തരവ് സെബി പരിഷ്‌ക്കരിച്ചു

മുംബൈ: സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസിന്റെ (സീല്‍) മുന്‍ ഡയറക്ടര്‍മാരായ സുഭാഷ് ചന്ദ്ര, പുനിത് ഗോയങ്ക എന്നിവരുടെ കാര്യത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സേചേഞ്ച് ബോര്‍ഡ് ഓ്ഫ് ഇന്ത്യ) പരിഷ്‌കരിച്ചു.

എട്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരോടുള്ള പുതിയ നിര്‍ദ്ദേശം. സീഎല്‍, അനുബന്ധ കമ്പനികള്‍ അല്ലെങ്കില്‍ ഈ കമ്പനികളുമായുള്ള ലയനത്തിന്റെ ഫലമായി ഏതെങ്കിലും കമ്പനി എന്നിവയില്‍ ബോര്‍ഡ് അല്ലെങ്കില്‍ കീ മാനേജീരിയല്‍ പേഴ്‌സണല്‍ (കെഎംപി) പദവി വഹിക്കരുതെന്ന് രണ്ട് പേരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

2023 ജൂണ്‍ 12ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍, ചന്ദ്രയും ഗോയങ്കയും ഏതെങ്കിലും ലിസ്റ്റുചെയ്ത കമ്പനിയിലോ അനുബന്ധ സ്ഥാപനങ്ങളിലോ ബോര്‍ഡ് പദവിയോ കീ മാനേജീരിയല്‍ പേഴ്‌സണല്‍ (കെഎംപി) പദവിയോ വഹിക്കരുതെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വ്യക്തമാക്കിയിരുന്നു.

ഇതിന്റെ കൂടെ ലയനത്തിന് ശേഷമുള്ള കമ്പനി എന്ന് സെബി അധികം ചേര്‍ത്തു. സീ, സോണി ടെലിവിഷനുമായി ലയിക്കാനിരിക്കവേയാണ് പുതിയ പരിഷ്‌ക്കരണം. സെബിയുടെ ഉത്തരവിനെതിരെ ചന്ദ്രയും ഗോയങ്കയും സെക്യൂരിറ്റീസ് അപലെറ്റ് ട്രിബ്യൂണിലിനെ (എസ്എടി) സമീപിച്ചിട്ടുണ്ട്.

ചന്ദ്രയും ഗോയങ്കയും ഫണ്ട് വകമാറ്റിയതായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പറയുന്നു. മാനേജീരിയല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും തുടര്‍ന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഇവരെ തടയുകയായിരുന്നു.

”സീ ലിമിറ്റഡിന്റെയും എസ്സെല്‍ ഗ്രൂപ്പിന്റെയും മറ്റ് ലിസ്റ്റ് ചെയ്ത കമ്പനികളുടെയും ആസ്തികള്‍, അസോസിയേറ്റ് സ്ഥാപനങ്ങളുടെ നേട്ടത്തിനായി വകമാറ്റി. അതിനായി സുഭാഷ് ചന്ദ്രയും പുനിത് ഗോയങ്കയും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്തു. ചിലഘട്ടങ്ങളില്‍ 13 ഓളം സ്ഥാപനങ്ങളെ പാസ് ത്രൂ എന്റിറ്റികളായി ഉപയോഗിച്ച് ഇടപാടുകള്‍ നടത്തി. അതിനാല്‍ ഫണ്ട് വകമാറ്റല്‍ ആസൂത്രിതമാണ്,” സെബി ഉത്തരവില്‍ പറഞ്ഞു.

മോശം ഭരണ സമ്പ്രദായങ്ങള്‍ തടയാന്‍ സീ ലിമിറ്റഡ് പ്രക്രിയകളോ ഘടനകളോ സ്വീകരിക്കുന്നില്ലെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തി.ലാഭത്തിലാണെങ്കിലും കമ്പനി ഓഹരി വില 2019 ലെ 600 രൂപയില്‍ നിന്നും 2023 ല്‍ 200 രൂപയായി കുറഞ്ഞിട്ടുണ്ട്.

അതേസമയം ഈ കാലയളവില്‍ പ്രമോട്ടര്‍ ഓഹരി പങ്കാളിത്തം 3.99 ശതമാനമായി ഇടിഞ്ഞു. 2018ല്‍ 41.62 ശതമാനമായിരുന്നു പ്രമോട്ടര്‍ പങ്കാളിത്തം. സോണി പിക്ചേഴ്സ് നെറ്റ് വര്‍ക്കുമായി ലയിക്കാനൊരുങ്ങുകയാണ് നിലവില്‍ സീ ലിമിറ്റഡ്. സെബിയുടെ നിരീക്ഷണം ലയന പ്രക്രിയ തടസപ്പെടുത്തിയേക്കാം.

നേരത്തെ സീ-സോണി ലയന പ്രകിയകള്‍ നിര്‍ത്തിവയ്ക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) ഉത്തരവിട്ടിരുന്നു.

X
Top