
മുംബൈ: ബദല്‍ നിക്ഷേപ ഫണ്ടുകള്‍ (എഐഎഫ്), ഇഷ്യുവിന്റെ രജസ്്ട്രാര്‍, ഷെയര്‍ ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍ എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങളില്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഭേദഗതി വരുത്തി. പുതിയ നിയമങ്ങള്‍ പ്രകാരം, കാറ്റഗറി 1 ബദല്‍ നിക്ഷേപ ഫണ്ടുകള്‍ക്ക് ക്രെഡിറ്റ് ഡിഫോള്‍ട്ട് സ്വാപ്പുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാം. കാറ്റഗറി2,3 എഐഎഫുകള്‍ക്ക് ക്രെഡിറ്റ് ഡീഫാള്‍ട്ട് ഇന്‍സ്ട്രുമെന്റുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാമെന്നും റെഗുലേറ്റര് പറയുന്നു.
ഇതിനായി കാറ്റഗി1,2 എഐഎഫ് സ്‌പോണ്‍സറോ മാനേജറോ ഒരു രജിസ്‌റ്റേര്‍ഡ് കസ്‌റ്റോഡിയനെ നിയമിക്കണം. ഇഷ്യുവിന്റെ രജിസ്റ്റേര്‍ഡ് രജിസ്ട്രാറും ഷെയര്‍ ട്രാന്‍സഫര്‍ ഏജന്റും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി ആറാം വര്‍ഷം മുതല്‍ ഫീസ് നല്‍കണം. എല്ലാ മൂന്നുവര്‍ഷത്തിലുമാണ് രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടത്.
മറ്റൊരു നോട്ടിഫിക്കേഷനിലാണ് സെബി ഇക്കാര്യം പറഞ്ഞത്. കാറ്റഗറി 1 ല്‍ പെട്ട രജിസ്ട്രാറും ഷെയര്‍ ട്രാന്‍സ്ഫര്‍ ഏജന്റും 2.75 ലക്ഷം രൂപയും കാറ്റഗറി 2 ല്‍ പെട്ടവര്‍ 90,000 രൂപയുമാണ് നല്‍കേണ്ടത്.