Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

നിയന്ത്രണങ്ങള്‍ മാറ്റുന്നതിന് ഇടനിലക്കാര്‍ മുന്‍കൂര്‍ അനുമതി നേടണം, ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് സെബി

ന്യൂഡല്‍ഹി: വോള്‍ട്ട് മാനേജര്‍മാരേയും കസ്റ്റോഡിയന്‍മാരേയും സംബന്ധിക്കുന്ന നിയമങ്ങളില്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഭേദഗതി വരുത്തി. ഇത് പ്രകാരം നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ സെബിയുടെ മുന്‍കൂര്‍ അനുമതി തേടേണ്ടതാണ്. ഭേദഗതി ജനുവരി 17 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇലക്ട്രോണിക് ഗോള്‍ഡ് രസീതിനായി സ്വര്‍ണ്ണത്തിന്റെ സംഭരണവും സുരക്ഷയും ഉറപ്പുവരുത്തുന്നവരാണ് വോള്‍ട്ട് മാനേജര്‍മാര്‍.സ്വര്‍ണ്ണത്തിന്റെ നിക്ഷേപം, സംഭരണം, സൂക്ഷിക്കല്‍ എന്നിവയും ഇജിആറുകള്‍ സൃഷ്ടിക്കാനും പിന്‍വലിക്കാനുമുള്ള ചുമതലയും വാള്‍ട്ട് മാനേജര്‍മാരില്‍ നിക്ഷിപ്തമാണ്.

സെബിയില്‍ രജിസ്റ്റര്‍ ചെയ്ത മാര്‍ക്കറ്റ് ഇടനിലക്കാരാണ്, കസ്റ്റോഡിയന്മാര്‍.ക്ലയന്റുകളുടെ സെക്യൂരിറ്റികള്‍ സുരക്ഷിതമാക്കുക എന്നതാണ് ഇവരുടെ പ്രാഥമിക ഉത്തരവാദിത്തം.

X
Top