ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം: നിയന്ത്രണം മാറ്റാന്‍ എച്ച്ഡിഎഫ്സി എഎംസിക്ക് അനുമതി

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സി ലിമിറ്റഡും എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡും ലയിക്കുന്നതിനാല്‍ നിയന്ത്രണത്തില്‍ മാറ്റം വരുത്താന്‍ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് (എച്ച്ഡിഎഫ്സി എഎംസി) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി. ഇതോടെ പുതിയ ഉടമയായി എച്ച്ഡിഎഫ്‌സി ബാങ്ക് മാറി.നേരത്തെ എച്ച്ഡിഎഫ്‌സിയായിരുന്നു എഎംസിയെ നിയന്ത്രിച്ചിരുന്നത്.

”സെബി (പോര്‍ട്ട്ഫോളിയോ മാനേജേഴ്സ്) റെഗുലേഷന്‍സ്, 2020 (പിഎംഎസ് റെഗുലേഷന്‍സ്) പ്രകാരമുള്ള അപേക്ഷയ്ക്ക് അനുസൃതമായി, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡുമായി സംയോജിപ്പിച്ചതിനാല്‍ കമ്പനിയുടെ നിയന്ത്രണം മാറ്റുന്നതിനുള്ള അന്തിമ അനുമതി ലഭ്യമായി. പിഎംഎസ് റെഗുലേഷന്‍സ്, സര്‍ക്കുലറുകള്‍ എന്നിവയിലെ ബാധകമായ വ്യവസ്ഥകള്‍ പാലിക്കുന്നതിന് വിധേയമായിട്ടാണ് അനുമതി,” എച്ച്ഡിഎഫ്‌സി എഎംസി ഫയലിംഗില്‍ പറഞ്ഞു.

ഈ വര്‍ഷം ജൂലൈയോടെ ലയനം പൂര്‍ത്തിയാകുമെന്ന് എച്ച്ഡിഎഫ്സി ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. ലയനം കഴിഞ്ഞാല്‍, നിര്‍ദ്ദിഷ്ട സ്ഥാപനത്തിന് ഏകദേശം 18 ട്രില്യണ്‍ രൂപയുടെ മൊത്തം ആസ്തി മൂല്യമുണ്ടാകും. ലയനത്തിന് ശേഷം എച്ച്ഡിഎഫ്സിയുടെ നിലവിലെ ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരി ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഉടമസ്ഥതയിലായിരിക്കും. എച്ച്ഡിഎഫ്സി ഓഹരി ഉടമകള്‍ക്ക് ഓരോ 25 ഓഹരികള്‍ക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും.

X
Top