
മുംബൈ: പരസ്യ, വിപണന കാമ്പെയ്‌നുകളുടെ സാമ്പത്തിക സ്വാധീനം പരിമിതപ്പെടുത്താന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി. ഇതിന്റെ ഭാഗമായി ബ്രോക്കര്‍മാര്‍ക്കും മ്യൂച്വല്‍ ഫണ്ടുകള്‍ക്കും നിര്‍ദ്ദേശം നല്‍കും. കോവിഡ് -19 പകര്‍ച്ചവ്യാധി സമയത്തുണ്ടായ റീട്ടെയ്ല്‍ ട്രേഡിംഗ് കുതിച്ചുചാട്ടമാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവേഴ്‌സിന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ചത്.
എന്നാല്‍ ഇവര്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഭയക്കുന്നു. അതുകൊണ്ടുതന്നെ തെറ്റായ ഉപദേശങ്ങളുടെ പരിധിയില്‍ പെടുന്ന കാര്യങ്ങള്‍ നിര്‍വചിക്കുകയാണ് ഈ ദിശയിലുള്ള ആദ്യത്തെ നടപടി. ഇത്തരം ഉപദേശം നല്‍കുന്ന ഫിന്‍ഫ്‌ലുവേഴ്‌സുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ബ്രോക്കര്‍മാരോടും ട്രേഡര്‍മാരോടും ആവശ്യപ്പെടും.
പിഴ, മൂലധന വിപണിയില്‍ നിന്നുള്ള നിരോധനം തുടങ്ങിയവയായിരിക്കും നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷാ നടപടികള്‍.അമിത വരുമാനം ഉറപ്പുനല്‍കുക, പക്ഷപാതപരമായ ആയ വിവരങ്ങള്‍, നഷ്ട സാധ്യത വെളിപെടുത്താതിരിക്കുക എന്നിവ തെറ്റിദ്ധരിപ്പിക്കുന്നവയായി റെഗുലേറ്റര്‍ കാണക്കാക്കുന്നു.
ആഗോളവിപണികളിലുടനീളം ഫിന്‍ഫ്‌ലുവേഴ്‌സ് ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.