
മുംബൈ: നിക്ഷേപകരുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഏഞ്ചല്‍ ഫണ്ടുകളോട് ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ) ആവശ്യപ്പെട്ടു. പെര്‍മനന്റ് അക്കൗണ്ട് നമ്പറുകളും (പാന്‍) മറ്റ് വിവരങ്ങളും നവംബര്‍ 21 നകം സെക്യൂരിറ്റീസ് ആന്ഡ് എക്‌സ്‌ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യയുമായി (സെബി) പങ്കിടണം. വിദേശ നിക്ഷേപത്തിലെ (എഫ്ഡിഐ) നിയന്ത്രണങ്ങള്‍ മറികടക്കാന്‍ എയ്ഞ്ചല്‍ ഫണ്ടുകളെ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നറിയാനാണ് ശ്രമം.
മറ്റ് ആള്‍ട്ടര്‍നേറ്റീവ് ഫണ്ടുകളോടും ഇക്കാര്യം വിശദമാക്കാന്‍ സെബി ആവശ്യപ്പെട്ടേയ്ക്കാം. നിലവില്‍ എയ്ഞ്ചല്‍ ഫണ്ടുകള്‍ മാത്രമാണ് പരിശോധിക്കപ്പെടുന്നത്. സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ പോലുള്ള എ.ഐ.എഫുകളില്‍ നിന്ന് വ്യത്യസ്തമായി, എയ്ഞ്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം ഏത് കമ്പനിയില്‍ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാന്‍ സാധിക്കും.
എല്ലാ അടിസ്ഥാന നിക്ഷേപങ്ങളിലും എക്‌സ്‌പോഷര്‍ ഉണ്ടായിരിക്കണമെന്നുള്ള നിര്‍ബന്ധം അഥവാ പൂളിംഗ് ഏയ്ഞ്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് ബാധകമല്ലാത്തതാണ് കാരണം.
മറ്റ്എഐഎഫ്എഫ് നിക്ഷേപകരുടെ കാര്യത്തില്‍ ഇത് നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡ് ഉണ്ടായിരിക്കണമെന്നതും ഇന്ത്യയില്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കണമെന്നതും .ഐ.എഫിലെ നിക്ഷേപകരെ സംബന്ധിച്ച് നിര്‍ബന്ധമാണ്.