ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

മാര്‍ച്ച് 31 നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിക്ഷേപകരോട് സെബി

മുംബൈ: മാര്‍ച്ച് 31 നകം പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിക്ഷേപകരോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അത് കെവൈസി ലംഘനമാകുമെന്നും തുടര്‍ച്ചയായതും സുഗമവുമായ ഇടപാടുകള്‍ തടസ്സപ്പെടുമെന്നും സെബി മുന്നറിയിപ്പ് നല്‍കി.

പാന്‍ പ്രധാന തിരിച്ചറിയല്‍ നമ്പറും കെവൈസി ആവശ്യകതകളുടെ ഭാഗവുമാണ്. സെബിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളും മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങളും (എംഐഐ) പങ്കാളികളും കെവൈസി പാലിക്കാന്‍ ബാധ്യസ്ഥരാണ്.
സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെ തുടര്‍ച്ചയായതും സുഗമവുമായ ഇടപാടുകള്‍ക്കും സിബിഡിടി സര്‍ക്കുലര്‍ പാലിക്കാത്തതിന്റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനും നിലവിലുള്ള എല്ലാ നിക്ഷേപകരും 2023 മാര്‍ച്ച് 31 ന് മുമ്പ് അവരുടെ പാന്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്, സെബി പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സും(സിബിഡിടി) സമാന ആവശ്യമുന്നയിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിയമലംഘനമാകുമെന്നും നിയമപ്രകാരമുള്ള പ്രത്യാഘാതകള്‍ക്ക് വിധേയമാകേണ്ടിവരുമെന്നും സിബിഡിടി പറഞ്ഞു.

X
Top