ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന ടെലഗ്രാം ഗ്രൂപ്പുകള്‍ക്കെതിരെ സെബി

മുംബൈ: സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് ജാഗരൂകരാകണമെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അസറ്റ് മാനേജ്‌മെന്റ് കമ്പനികളെ ഉപദേശിച്ചു. ഇത്തരം ഗ്രൂപ്പുകള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പേരുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. “മെസേജിംഗ് ആപ്പായ ടെലിഗ്രാം വഴി മ്യൂച്വല്‍ ഫണ്ട് പേരുകള്‍ ദുരുപയോഗം ചെയ്ത് ഇവ പ്രവര്‍ത്തിക്കുന്നു”, സെബി നിരീക്ഷിച്ചു.

ഉദാഹരണത്തിന്,പേടിഎം ഡബ്ലിംഗ് മ്യൂച്വല്‍ഫണ്ട് എന്ന ഗ്രൂപ്പിന് 90,818 യൂസര്‍മാരാണുള്ളത്. പേടിഎം ഡബ്ലിംഗ് ഫണ്ട്‌സ് മ്യൂച്വല്‍ 77509 യൂസര്‍മാരും ടാറ്റ മ്യുച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്മന്റ് 77,509 യൂസര്‍മാരും ക്ലോസ് ഫ്രണ്ട്‌സ് ട്രേഡേഴ്‌സ് 65,723 യൂസര്‍മാരും ഉപയോഗപ്പെടുത്തുന്നു. ഇത്തരം ഗ്രൂപ്പുകള്‍ സംശയാസ്പദമായ വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ഉടന്‍ നടപടിയെടുക്കണം.

പ്രസ് റിലീസ്/പബ്ലിക് നോട്ടീസ് എന്നിവ വഴി നിജ സ്ഥിതി അറിയിക്കുകയും പോലീസ് കേസ് ഫയല്‍ ചെയ്യുകയും വേണം. വിതരണക്കാര്‍, ബ്രോക്കര്‍മാര്‍, നിക്ഷേപക ഉപദേഷ്ടാക്കള്‍ എന്നിവരും ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി അനധികൃത നിക്ഷേപ ഉപദേശം നല്‍കുന്നവരെ നിയന്ത്രിക്കാന്‍ സെബി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

X
Top