ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളോട് സെബി

മുംബൈ: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, ബ്രോഷറുകള്‍, അവതരണങ്ങള്‍ എന്നിവ പിന്‍വലിക്കാനും ചിത്രീകരണം നിര്‍ത്താനും സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മ്യൂച്വല്‍ ഫണ്ടുകളോടാവശ്യപ്പെട്ടു. പരസ്യ കോഡ് മാനിക്കാത്ത ,തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ ചിത്രീകരണങ്ങള്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഉപയോഗിക്കുന്നതായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തി. ഇവ നിക്ഷേപങ്ങള്‍ക്ക് നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്നവയാണ് .

അനുമാനങ്ങളുടേയും പ്രവചനങ്ങളുടേയും അടിസ്ഥാനത്തിലാണ് ആദായം കണക്കുകൂട്ടിയിരിക്കുന്നതെങ്കിലും ഇക്കാര്യം പരസ്യത്തില്‍ വ്യക്തമാക്കുന്നില്ല. പരസ്യങ്ങള്‍ അവ്യക്തവും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയുമാണ്.

മാത്രമല്ല, 1996 ലെ സെബി (മ്യൂച്വല്‍ ഫണ്ട്) റെഗുലേഷനുകളുടെ ലംഘനവുമാണ്. പരസ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും നിലവിലുള്ളവ പിന്‍വലിക്കാനും സെബി മ്യൂച്വല്‍ ഫണ്ടുകളോടാവശ്യപ്പെട്ടു.

X
Top