പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

കോര്‍പ്പറേറ്റ് ബോണ്ട് വിപണിയില്‍ എന്‍ബിഎഫ്‌സികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സെബി

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് ബോണ്ട് വിപണിയിലെ ത്രികക്ഷി റിപ്പോ ഇടപാടുകളില്‍ കോര്‍പ്പറേറ്റുകള്‍, എന്‍ബിഎഫ്‌സികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ കഴിയുന്ന ഒരു നൂതന ‘ക്ലയന്റ് മോഡല്‍’ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്നോട്ട് വച്ചു. ഇക്കാര്യം വിശദീകരിക്കുന്ന ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ വ്യാഴാഴ്ച മാര്‍ക്കറ്റ് റെഗുലേറ്റര്‍ പുറത്തിറക്കി.

ഒരു ഹ്രസ്വകാല സുരക്ഷിത വായ്പയാണ് റിപ്പോ കരാര്‍. കക്ഷികളില്‍ ഒരാള്‍ സെക്യൂരിറ്റികള്‍ മറ്റൊരു കക്ഷിക്ക് നല്‍കുകയും വില്‍ക്കാന്‍ അനുമതി നല്‍കുകയും ചെയ്യുന്നു. അതിനോടൊപ്പം ഉയര്‍ന്ന വിലയ്ക്ക് സെക്യൂരിറ്റികള്‍ പിന്നീട് വീണ്ടും വാങ്ങാന്‍ സമ്മതിക്കുന്നു.

അത്തരമൊരു ഇടപാടില്‍, സെക്യൂരിറ്റികള്‍ ഈടായി പ്രവര്‍ത്തിക്കുന്നു. സെക്യൂരിറ്റികള്‍ കൈവശം വച്ച് നല്‍കുന്ന പ്രാരംഭ വിലയും സെക്യൂരിറ്റികള്‍ തിരിച്ച് വാങ്ങുന്ന വിലയും തമ്മിലുള്ള വ്യത്യാസം പലിശയായി പ്രവര്‍ത്തിക്കും. ഈ പലിശയാണ് റിപ്പോ നിരക്ക്.

ഒരു ത്രികക്ഷി റിപ്പോ കരാറില്‍, വായ്പ നല്‍കുന്നയാളിനും വായ്പ വാങ്ങിക്കുന്നയാളിനും പുറമെ ഒരു മൂന്നാം കക്ഷി, ഒരു ഇടനിലക്കാരന്റെ അല്ലെങ്കില്‍ ഫെസിലിറ്റേറ്ററുടെ പങ്ക് വഹിക്കുന്നു.ഈടുകള്‍ തിരഞ്ഞെടുക്കല്‍, ഈടുകളുടെ സൂക്ഷിപ്പുകാരനായി പ്രവര്‍ത്തിക്കുക, പേയ്‌മെന്റും സെറ്റില്‍മെന്റും ഉറപ്പാക്കുക തുടങ്ങിയ സേവനങ്ങളില്‍ മൂന്നാംകക്ഷി സഹായിക്കുന്നു. ഈ സ്ഥാപനങ്ങളെ ത്രികക്ഷി ഏജന്റ് എന്ന് വിളിക്കുന്നു.

ത്രികക്ഷി റിപ്പോ ഇടപാടില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനവും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ ട്രേഡിംഗ് അംഗത്വവും ലിമിറ്റഡ് പര്‍പ്പസ് ക്ലിയറിംഗ് കോര്‍പ്പറേഷന്റെ (എല്‍പിസിസി) ക്ലിയറിംഗ് അംഗത്വവും എടുക്കണം. ഈ മാതൃകയില്‍, കോര്‍പ്പറേറ്റുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ തങ്ങളുടെ അക്കൗണ്ടില്‍ ട്രേഡിംഗ്, ക്ലിയറിംഗ്, സെറ്റില്‍മെന്റ് എന്നിവ നടത്തുന്നു. നിര്‍ദ്ദിഷ്ട ക്ലയന്റ് മോഡലില്‍, സെബി രണ്ട് സമീപനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു – പ്രത്യക്ഷവും പരോക്ഷവുമായ പങ്കാളിത്തം.

സെബി നിര്‍ദ്ദേശം അനുസരിച്ച്, എന്‍ബിഎഫ്‌സി അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി അല്ലെങ്കില്‍ ഫണ്ട് ഹൗസുകള്‍, ഈടുകള്‍ (ഡെറ്റ് സെക്യൂരിറ്റികള്‍) അവരുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് എല്‍പിസിസിയുടെ അക്കൗണ്ടിലേക്ക് മാറ്റണം. ക്ലയന്റ് മോഡല്‍ പരോക്ഷ പങ്കാളിത്തത്തില്‍ ഫണ്ട് സെറ്റില്‍മെന്റ് ഒരു ക്ലിയറിംഗ് അംഗത്തിലൂടെ നടത്തുമ്പോള്‍ ക്ലയന്റ് മോഡല്‍ നേരിട്ടുള്ള പങ്കാളിത്തത്തിന്റെ കാര്യത്തില്‍, ക്ലിയറിംഗ് അംഗത്തിന്റെ പങ്കാളിത്തമില്ലാതെ പങ്കാളി നേരിട്ട് ഫണ്ട് സെറ്റില്‍മെന്റ് നടത്തും.

1957 ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്‌സ് (റെഗുലേഷന്‍) റൂള്‍സിലെ റൂള്‍ 8 (1) (എഫ്) 1 കോര്‍പ്പറേറ്റ്, എന്‍ബിഎഫ്‌സികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ മുതലായവയെ നിയന്ത്രിക്കുന്നു എന്ന വസ്തുതയില്‍ നിന്നാണ് കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ ത്രികക്ഷി റിപ്പോയ്ക്കുള്ള ‘ക്ലയന്റ് മോഡല്‍’ ആവശ്യമായി വരുന്നത്. ക്ലിയറിംഗ് അംഗത്തിലൂടെയല്ലാതെ ത്രികക്ഷി റിപ്പോ വിഭാഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ഥാപനങ്ങളെ ഈ നിയന്ത്രണം തടയുന്നു.

നിയന്ത്രണം റിപ്പോ വിപണിയില്‍ കൂടുതല്‍ പ്രശ്‌നമായി മാറും. ഒരു ദിവസത്തെ കാലാവധിയുള്ള മിക്ക ഇടപാടുകളും നടത്തുന്ന വളരെ ഹ്രസ്വകാല മണി മാര്‍ക്കറ്റ് ഉപകരണമാണ് റിപ്പോ. അത്തരം ഫണ്ടുകള്‍ ഉപയോഗിക്കാന്‍ വായ്പക്കാര്‍ക്ക് ഒരേ ദിവസം ഫണ്ട് ലഭിക്കുന്നത് വളരെ നിര്‍ണായകമാണ്. അതിനാല്‍, വിപണിയില്‍ പങ്കെടുക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ടുകള്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സെറ്റില്‍മെന്റിന്റെ സമയം നിര്‍ണായകമാണ്.

ഒരു ക്ലിയറിംഗ് അംഗം വഴിയാണ് സെറ്റില്‍മെന്റ് നടത്തുന്നതെങ്കില്‍, ക്ലിയറിംഗ് അംഗവും അതിന്റെ ക്ലയന്റുകളും / പങ്കാളികളും തമ്മിലുള്ള ഫണ്ട് തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാകാം. ഇത് ക്ലിയറിംഗ് അംഗങ്ങളും ക്ലയന്റുകളും / പങ്കാളികളും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് നയിച്ചേക്കാം. ഇത് എല്‍.പി.സി.സിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

ഈ സാഹചര്യത്തിലാണ് കോര്‍പ്പറേറ്റ് ബോണ്ട് വിപണിയിലെ ത്രികക്ഷി റിപ്പോ ഇടപാടുകളില്‍ കോര്‍പ്പറേറ്റുകള്‍, എന്‍ബിഎഫ്‌സികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ കഴിയുന്ന ഒരു നൂതന ‘ക്ലയന്റ് മോഡല്‍’ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്നോട്ട് വയ്ക്കുന്നത്.

X
Top