രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: സുപ്രീംകോടതി ആറംഗ സമിതിയ്ക്ക് മുന്‍പാകെ സെബി ചെയര്‍പേഴ്‌സണ്‍ ഹാജരായി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചീഫ് മാധബി പുരി ബുച്ച്. സുപ്രീംകോടതി രൂപീകരിച്ച ആറംഗ കമ്മിറ്റിയ്ക്ക് മുന്‍പാകെയാണ് അവരിക്കാര്യം പറഞ്ഞത്. ലിസ്റ്റ് ചെയ്തതും അല്ലാത്തതുമായ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിശദാംശങ്ങള്‍, ഓഫ്‌ഷോര്‍ നിക്ഷേപകര്‍,വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍, മിനിമം സ്റ്റോക്ക് മാര്‍ക്കറ്റ് ഫ്‌ലോട്ടുകള്‍ എന്നിവയാണ് പ്രധാനമായും അന്വേഷണ വിധേയമാക്കുന്നത്.

നിയന്ത്രിത ഷോര്‍ട്ട്‌സെല്ലിംഗിനെക്കുറിച്ചും അവ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെക്കുറിച്ചും ബുച്ച് വിശദീകരിച്ചു. അദാനി ഗ്രൂപ്പ് ഓഹരികള്‍ വാങ്ങുന്നവരേയും വില്‍ക്കുന്നവരേയും കുറിച്ചുള്ള വിവരങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മുന്‍പും ശേഷവും സെബി സമാഹരിച്ചിട്ടുണ്ട്. രണ്ട്മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി, കണ്ടെത്തലുകള്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കും.

മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്ഷോര്‍ നികുതി സങ്കേതങ്ങളിലെ ഷെല്‍ കമ്പനികളാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകരെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്നതില്‍ റെഗുലേറ്ററി പരാജയമുണ്ടായിട്ടുണ്ടോ എന്നാണ് സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതി പരിശോധിക്കുന്നത്.

X
Top