
മുംബൈ: ഇതര നിക്ഷേപ ഫണ്ടുകള്‍ (എഐഎഫ്) കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നടത്തുന്ന ഇടപാടുകളില്‍ വ്യക്തത വരുത്തിയിരിക്കയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). കോര്‍പ്പറേറ്റ് ബോണ്ടുകളിലെ എഐഎഫ് ഇടപാട് വണ്‍-ടു-വണ്‍’ മോഡില്‍ റിക്വസ്റ്റ് ഫോര്‍ ക്വോട്ട് (RFQ) പ്ലാറ്റ്ഫോം വഴി നടപ്പിലാക്കുമെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ വ്യക്തമാക്കി. മറ്റൊരു എഐഎഫുമായി ചേര്‍ന്ന് നടത്തുന്ന ഇടപാട് വണ്‍ ടു മെനി മോഡിലായിരിക്കും ഉള്‍പ്പെടുത്തുക.
നിബന്ധനകള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. കൗണ്ടര്‍ പാട്ടികള്‍ക്കായുള്ള ബിഡ്ഡുകളോ ക്വാട്ടുകളോ വണ്‍ ടു വണ്‍ മോഡിലോ വണ്‍ ടു മെനി മോഡിലോ പ്ലെയ്‌സ് ചെയ്യാവുന്നതാണ്.
മാനദണ്ഡമനുസരിച്ച് കോര്‍പറേറ്റ് ബോണ്ടിലെ സെക്കന്ററി മാര്‍ക്കറ്റ് ട്രേഡുകളുടെ 10 ശതമാനം ക്വാട്ട് പെയ്‌സ് ചെയ്ത് 1 മാസത്തിനകം നടത്തണം. ആര്‍എഫക്യു എന്നത് ഒരു കേന്ദ്രീകൃത ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമാണ്. നേരിട്ട് ക്ലിയറിംഗും സെറ്റില്‍മെന്റും നടത്തി, പ്ലാറ്റ്‌ഫോം ട്രേഡ് പൂര്‍ത്തിയാക്കുന്നു.
2020 ഫെബ്രുവരിയിലാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ബിഎസ്ഇയും ആര്‍എഫ്ക്യു സ്ഥാപിക്കുന്നത്. ക്വാട്ടുകള്‍ നേടാനും അവയോട് പ്രതികരിക്കാനുമുള്ള ഓപ്ഷനുകള്‍ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നുണ്ട്.