Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായ അപകടസാധ്യതകള്‍ വിലയിരുത്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കും ഇടനിലക്കാര്‍ക്കും സെബി നിര്‍ദ്ദേശം

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം തുടങ്ങിയവയ്ക്ക് സഹായകരമാകില്ല എന്ന് ഉറപ്പാക്കി മാത്രമേ
പുതിയ ഉത്പന്നങ്ങളും ബിസിനസ് മാതൃകകളും ലോഞ്ച് ചെയ്യാന്‍ പാടൂ, മാര്‍ക്കറ്റ് ഇടനിലക്കാരോടും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളോടും സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ആവശ്യപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍, സമ്പ്രദായങ്ങള്‍, സേവനങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവ ആരംഭിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് അപകടസാധ്യത വിലയിരുത്താന്‍ സെബി എക്‌സ്‌ചേഞ്ചുകളോടും ഇടനിലക്കാരോടും നിഷ്‌ക്കര്‍ഷിക്കുന്നു. ഇത് സംബന്ധിച്ച് അപ്‌ഡേറ്റഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ പുറത്തിറക്കി.

ക്ലയിന്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍, പ്രത്യേകിച്ചും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കില്‍ അത് തുടങ്ങിയവ നീതി ആയോഗിന്റെ ദര്‍പന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇടപാടുകാരുമായുള്ള ബിസിനസ് ബന്ധം അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേയ്ക്ക് അക്കൗണ്ട് ക്ലോസ് ചെയ്തതിന്റെ രേഖകള്‍ എന്നിവ സൂക്ഷിക്കണം തുടങ്ങിയവയും സെബി നിര്‍ദ്ദേശിക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയാല്‍ എഫ്‌ഐയു-ഐഎന്‍ഡി (ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്-ഇന്ത്യ) യുമായി ബന്ധപ്പെടാം.

ഭരണ നിര്‍വഹണ രംഗത്തുള്ള വ്യക്തികളെ സംബന്ധിച്ച് ഉചിതമായ ജാഗ്രത പുലര്‍ത്താനും സെബി നിര്‍ദ്ദേശം നല്‍കി.രാഷ്ട്രത്തലവന്മാര്‍, മുതിര്‍ന്ന ഭരണ,ജൂഡീഷ്യല്‍,സൈനിക ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകളിലെ എക്‌സിക്യൂട്ടീവുകള്‍, രാഷ്ട്രീയ പാര്‍ട്ടി വക്താക്കള്‍ എന്നിവരെ ഉദ്ദേശിച്ചാണ് മുന്നറിയിപ്പ്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരമുള്ള പ്രയോജനകരമായ ഉടമകളുടെ നിര്‍വചനം പരിഷ്‌കരിക്കാനും ഇക്കാര്യത്തില്‍ മാര്‍ക്കറ്റ് ഇടനിലക്കാരുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

X
Top