ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

കെവൈസി പരിഷ്‌കാരം: നിക്ഷേപകര്‍ക്ക് ഇളവ് നല്‍കി സെബി

മുംബൈ: ആധാറും പാനും ബന്ധിപ്പിക്കാത്തതിനാലോ ഇ-മെയില് ഐഡിയും മൊബൈല് നമ്പറും സ്ഥിരീകരിക്കാത്തതിനാലോ കെ.വൈ.സി ‘ഹോള്ഡ്’ ചെയ്തിട്ടുള്ള നിക്ഷേപകര്ക്ക് തുടര്ന്നും ഇടപാട് നടത്താനാകും. ഈ വിഭാഗത്തിലുള്ളവരെ ‘രജിസ്ട്രേഡ്’ സ്റ്റാറ്റസിലേക്ക് മാറ്റാനാണ് സെബിയുടെ തീരുമാനം.

ഇതോടെ ഈ വിഭാഗത്തിലെ നിക്ഷേപകര്ക്ക് നിലവിലുള്ള ഫണ്ട് ഹൗസുകളില് ഇടപാട് തുടരാനാകും. അതേസമയം നിലവില് നിക്ഷേപമില്ലാത്ത എ.എം.സികളുടെ സ്കീമുകളില് നിക്ഷേപിക്കാന് കഴിയില്ല.

പാന് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്ബന്ധമാണോയെന്ന ചോദ്യത്തിന് സെബി ഇപ്രകാരമാണ് മറുപടി നല്കിയത്: എന്.ആര്.ഐക്കാര്, ഇന്ത്യക്കാരല്ലാത്തവര്, 80 വയസ്സിന് മുകളിലുള്ളവര്, അസ്സം, ജമ്മു കശ്മീര്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ താമസക്കാര് എന്നിവര്ക്കും പാന് ആധാന് ബന്ധിപ്പിക്കല് നിര്ബന്ധമല്ല.

അതേസമയം, കെ.വൈ.സി വാലിഡേറ്റഡ്-ആകണമെങ്കില് പാനും ആധാറും ബന്ധിപ്പിക്കേണ്ടതുണ്ട്. കെ.വൈ.സി രജിസ്ട്രേഷന് അതോറിറ്റിയുടെ വെബ്സൈറ്റില് വിവരങ്ങള് അപ്ഡേറ്റ് ചെയ്യുകയും വേണം.

മൊബൈല് നമ്പറും ഇ-മെയില് ഐഡിയും സ്ഥിരീകരിക്കാത്തവര്ക്ക് നിലവില് നിക്ഷേപമുള്ള ഫണ്ട് കമ്പനകളുടെ സ്കീമുകളില് നിക്ഷേപിക്കാന് അനവദിക്കും.

നിലവില് അതിന് അനുവാദമില്ലായിരുന്നു.

X
Top