മുംബൈ: ഉയര്‍ന്ന നിരീക്ഷണ നടപടി (ഇഎസ്എം) ചട്ടക്കൂടിലുള്ള ഓഹരികളില്‍ ഇനിമുതല്‍ എല്ലാദിവസവും വ്യാപാരം നടത്താം. നേരത്തെ ഇത്തരം സ്റ്റോക്കുകളില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമേ വ്യാപാരം അനുവദിച്ചിരുന്നുള്ളൂ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടു.
2% പ്രൈസ് ബാന്‍ഡുള്ള ട്രേഡ്-ഫോര്‍-ട്രേഡ് സെറ്റില്‍മെന്റില്‍, എല്ലാ ദിവസങ്ങളിലും ഓഹരികളില്‍ വ്യാപാരം അനുവദിക്കും. എന്നിരുന്നാലും, 100% മാര്‍ജിന്‍ എന്ന നിയമം മാറ്റമില്ലാതെ തുടരുമെന്ന് എക്‌സ്‌ചേഞ്ചുകള്‍ അറിയിച്ചു. കൂടാതെ, വില വ്യതിയാനം, സ്റ്റാന്‍ഡേര്‍ഡ് വ്യതിയാനം തുടങ്ങിയ പാരാമീറ്ററുകളെ അടിസ്ഥാനമാക്കി 500 കോടി രൂപയില്‍ താഴെ വിപണി മൂലധനമുള്ള മൈക്രോ-ചെറുകിട കമ്പനികളില്‍ എക്‌സ്‌ചേഞ്ചുകള്‍ ഇഎസ്എം അവതരിപ്പിച്ചു.
വിപണി സമഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമായി, സെബിയും എക്‌സ്‌ചേഞ്ചുകളും പ്രൈസ് ബാന്‍ഡ് കുറയ്ക്കല്‍, ആനുകാലിക കോള്‍ ലേലം, ട്രേഡ് ഫോര്‍ ട്രേഡ് വിഭാഗത്തിലേക്ക് സെക്യൂരിറ്റികള്‍ കൈമാറല്‍ തുടങ്ങിയ നിരവധി മെച്ചപ്പെട്ട മുന്‍കൂട്ടിയുള്ള നിരീക്ഷണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇ എസ് എം ചട്ടക്കൂടിന് കീഴിലുള്ള ട്രേഡിംഗ് ഒരു നിരോധിത വ്യവസ്ഥയായി കണക്കാക്കുന്നില്ല, മറിച്ച് സ്റ്റോക്കിലെ ചാഞ്ചാട്ടം കുറയ്ക്കുന്നതിനും നിക്ഷേപകര്‍ക്ക് എന്തെങ്കിലും നഷ്ടം ഒഴിവാക്കുന്നതിനുമുള്ള നീക്കമാണ്.