ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സെറ്റില്‍മെന്റ് സ്‌കീമിനുള്ള സമയപരിധി 2 മാസത്തേക്ക് നീട്ടി സെബി

മുംബൈ: സെറ്റില്‍മെന്റ് സ്‌ക്കീം 2022 ന്റെ കാലാവധി രണ്ട്മാസത്തേയ്ക്ക് (2023 ജനുവരി 21 വരെ) നീട്ടിയതായി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അറിയിക്കുന്നു. സ്റ്റോക്ക് ഓപ്ഷന്‍ സെഗ്മന്റില്‍ ട്രെഡ് റിവേഴ്‌സല്‍ നടത്തിയ സ്ഥാപനങ്ങള്‍ക്കും ഫോറത്തിനോ അതോറിറ്റിയ്‌ക്കോ മുന്‍പാകെ തീര്‍പ്പ്കല്‍പിക്കല്‍ കെട്ടികിടക്കുന്ന കമ്പനികള്‍ക്കും ഒറ്റതവണ തീര്‍പ്പാക്കല്‍ അവസരം നല്‍കുന്ന പദ്ധതിയാണിത്. നവംബര്‍ 21 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നീട്ടാനുള്ള ഉത്തരവ് വന്നത്.

ധാരാളം സ്ഥാപനങ്ങള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി സെബി അറിയിച്ചു. പദ്ധതി പ്രയോജനപ്പെടുത്തുന്നതിനുള്ള സ്ഥാപനങ്ങളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് 2023 ജനുവരി 21 വരെ പദ്ധതി നീട്ടിയിരിക്കുന്നതെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ പറയുന്നു.അനധികൃത വ്യാപാരം നടത്തിയ 14720 ബിഎസ്ഇ സ്ഥാപനങ്ങളെ സെബി കണ്ടെത്തിയിരുന്നു.

തങ്ങളുടെ വരുമാനത്തിന്റെ 70 ശതമാനം ഇല്വിക്ഡ് ഓപ്ഷന്‍ വഴിയാണ് ഇവര്‍ നേടിയതെന്ന് സ്ഥിരീകരിക്കപ്പെട്ടു. നേരത്തെ സ്റ്റോക്ക് ബ്രോക്കര്‍മാര്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. സാധാരണ നല്‍കാറുള്ള പൊതുമാപ്പ് ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുന്ന പദ്ധതിയാണിതെന്ന് ബ്രോക്കര്‍മാരെ ഉദ്ദരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

മാത്രമല്ല സ്‌ക്കീം ബിഎസ്ഇ എക്‌സ്‌ചേഞ്ചില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.എന്‍എസ്ഇ ക്ലയ്ന്റുകളും ബ്രോക്കര്‍മാരും പദ്ധതി പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കയാണ്.

X
Top