Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ന്യൂ ജനറേഷന്‍ സാങ്കേതിക സ്ഥാപനങ്ങളുടെ ഐപിഒ: വില തിരുത്തേണ്ട കാര്യം സെബിയ്ക്കില്ലെന്ന് ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്

മുംബൈ: കമ്പനികളുടെ ഐപിഒ വില തിരുത്തേണ്ട കാര്യം മാര്‍ക്കറ്റ് റെഗുലേറ്റര്‍ക്കില്ലെന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനികളില്‍ നിന്നും കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാവുന്നതാണ്. ഉയര്‍ന്ന വിലയില്‍ ഐപിഒ നടത്തിയ പേടിഎം, സൊമോട്ടോ പോലുള്ള ന്യൂജനറേഷന്‍ കമ്പനികള്‍ പിന്നീട് വിപണിയില്‍ തകര്‍ന്നടിഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മാധബി പുരി ബുച്ചിന്റെ അഭിപ്രായം പുറത്തുവന്നിരിക്കുന്നത്. ഏത് വിലയ്ക്ക് ഓഹരി പുറത്തിറക്കണണെന്നത് കമ്പനിയുടെ തീരുമാനമാണ്. സെബിയ്ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല.

ഫിക്കി സംഘടിപ്പിച്ച വാര്‍ഷിക ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് അവര്‍ പറഞ്ഞു. ഐപിഒയ്ക്ക് മുന്‍പ് കുറഞ്ഞ വില ഈടാക്കുന്ന കമ്പനികള്‍ ഐപിഒയിലെത്തുമ്പോള്‍ ഓഹരിയ്ക്ക് വില കൂട്ടുന്നു. പ്രീ പബ്ലിക് ഇഷ്യുവിനും ഐപിഒയ്ക്കുമിടയില്‍ എന്ത് സംഭവിച്ചുവെന്ന് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്.

കമ്പനികള്‍ക്ക് ഉയര്‍ന്ന വില ചോദിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ബുച്ച് പറഞ്ഞു. പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ഓഹരി ലിസ്റ്റ് ചെയ്ത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇഷ്യൂ വിലയുടെ മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ഇതെങ്ങിനെ സംഭവിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് നിക്ഷേപ ബാങ്കുകളാണെന്നും അവര്‍ പറഞ്ഞു.

X
Top