രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

നിക്ഷേപ സ്ഥാപനങ്ങൾക്ക് കടിഞ്ഞാണിട്ട് സെബി

മുംബൈ: സ്ഥാപന നിക്ഷേപകരോട് വ്യാപാരം നടുത്തുന്നതിനു മുൻപായി വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് സെബി. ഇടപാട് ഷോർട്ട് സെയിൽ ആണോ എന്ന് നിരീക്ഷിക്കാനാണ് സെബിയുടെ തീരുമാനം. മാർക്കറ്റ് റെഗുലേറ്റർ ജനുവരി 5 ന് പുറത്തിറക്കിയ സെർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

റീട്ടെയിൽ നിക്ഷേപകർക്കും ഇത് ബാധകമാണ്, എന്നാൽ അവർക്ക് ട്രേഡിംഗ് ദിവസം അവസാനിക്കുന്നത് വരെ സമയം നൽകിയിട്ടുണ്ട്.

ബ്രോക്കറേജ് സ്ഥാപനങ്ങളോടും എക്സ്ചേഞ്ചുകളോടും വിവരങ്ങൾ അവരുടെ വെബ്‌സൈറ്റുകളിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും സെബി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പുതിയ അപ്‌ഡേറ്റുകൾക്കൊപ്പം, 2023 ഒക്‌ടോബറിൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്കും ക്ലിയറിംഗ് കോർപ്പറേഷനുകൾക്കും നൽകിയ മാസ്റ്റർ സർക്കുലറിൽ നൽകിയിരിക്കുന്ന ഷോർട്ട് സെല്ലിംഗിനായുള്ള തീരുമാനങ്ങൾ 2007 ലെ സെർക്കുലറുമായി യോജിപ്പിച്ചിരിക്കുന്നതുമായി സെബി വ്യക്തമാക്കി.

ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ കൃത്രിമം സംബന്ധിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നേരെത്തെ നടന്നിരുന്നു. ഈ ഹർജി നിരസിച്ച സുപ്രീം കോടതിയുടെ വിധിക്ക് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനങ്ങൾ വന്നത്.

റിസർച്ച് ഏജൻസിയുടെ നടപടികളിൽ നിന്ന് ഇന്ത്യൻ നിക്ഷേപകർക്ക് നഷ്ടമുണ്ടായോ അതോ നിയമത്തിന് വിരുദ്ധമായ ഷോർട്ട് പൊസിഷനുകൾ വിപണിയിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സെബിയോട് കോടതി ആവശ്യപ്പെട്ടു.

നിലവിലുള്ള തീരുമാനങ്ങൾ പ്രകാരം, എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകർക്കും ഷോർട്ട് സെല്ലിന് അനുമതിയുണ്ട്. എന്നാൽ ആർക്കും നേക്കഡ് ഷോർട്ട് ട്രേഡുകൾ നടത്താൻ അനുവാദമില്ല. കൂടാതെ, സ്ഥാപന നിക്ഷേപകർക്ക് എടുക്കാവുന്ന ട്രേഡുകളിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയ തീരുമാനങ്ങൾ വ്യക്തമാകുന്നത്: ഒരു സ്ഥാപന നിക്ഷേപകനെയും ഡേ ട്രേഡിംഗ് ചെയ്യാൻ അനുവദിക്കില്ല, അതായത്, അവരുടെ ഇടപാടുകൾ ഇൻട്രാ-ഡേയ്‌ക്ക് സ്‌ക്വയർ ഓഫ് ചെയ്യുന്നത് പൂർണമായും തടഞ്ഞിരിക്കുന്നു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ ഇടപാടുകളും സ്ഥാപന നിക്ഷേപകർക്കായി സംരക്ഷകരുടെ തലത്തിൽ നിരീക്ഷിക്കുകയും സ്ഥാപനങ്ങൾ അവർക്ക് നല്കിയതായുള്ള നിർദ്ദേശങ്ങൾ പൂർണമായും പാലിക്കേണ്ടതുമാണ്.

എന്നിരുന്നാലും, നിരീക്ഷിക്കുന്നയാൾ അവരുടെ ഡെലിവറികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നെറ്റ് അടിസ്ഥാനത്തിൽവ്യക്തമാകുന്നത് തുടരും.

X
Top