Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്ന് സെബി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ അന്വേഷണവിധേയമാക്കുകയാണെന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. ഓഹരി വിലയിലെ ചലനം, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പും ശേഷവും അന്വേഷണത്തിന് വിധേയമാണ്. ഓഫ്ഷോര്‍ ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റ് (ഒഡിഐ), ഷോര്‍ട്ട് സെല്ലിംഗ് മാനദണ്ഡങ്ങളുടെ പരിധിയില്‍ പെടുത്തിയാണ് പരിശോധന.

”വിഷയം പരിശോധന ഘട്ടത്തിലായതിനാല്‍, നടന്നുകൊണ്ടിരിക്കുന്ന നടപടികള്‍ വെളിപെടുത്തുന്നത് ഉചിതമായിരിക്കില്ല,” ജിസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു. നിലവിലുള്ള റെഗുലേറ്ററി ചട്ടക്കൂടിന്റെ പുനരവലോകനത്തെ സെബി തത്വത്തില്‍ എതിര്‍ക്കുന്നു. സുപ്രീംകോടതിയിലെ പൊതുതാല്‍പര്യ ഹര്‍ജികള്‍ ഒരേയൊരു ഗ്രൂപ്പ് ഓഹരികളെ സംബന്ധിച്ചാണ്.

കമ്പനിയുടെ ആഭ്യന്തര കാര്യം വിപണി തലത്തിലോ സംവിധാനത്തിലോ കാര്യമായ സ്വാധീനം ചെലുത്തുന്നുമില്ല. അന്വേഷണം ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അത് നിര്‍വഹിക്കുന്നുണ്ട്, സെബി അറിയിക്കുന്നു. അദാനി ഗ്രൂപ്പ് കമ്പനി ഓഹരികള്‍ ഓഹരി വിപണിയില്‍ ചെലുത്തുന്ന നിസ്സാരമായ സ്വാധീനവും ഹിന്‍ഡന്‍ബര്‍ഗിനെപ്പോലുള്ള ഷോര്‍ട്ട് സെല്ലര്‍മാരുടെ പ്രവര്‍ത്തനരീതിയും രണ്ടും സെബി ചര്‍ച്ച ചെയ്തു.

വില്‍പന സമ്മര്‍ദ്ദം മൂലം (അദാനി) ഗ്രൂപ്പിന്റെ ഓഹരികള്‍ വിലയില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ വിപണി ശക്തമായ പ്രതിരോധം പ്രകടമാക്കി. സെന്‍സെക്‌സില്‍ (അദാനി) ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വെയ്‌റ്റേജ് പൂജ്യവും നിഫ്റ്റിയില്‍ ഒരു ശതമാനത്തിന് താഴെയുമാണ്.
യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് പോലുള്ള ഷോര്‍ട്ട് സെല്ലര്‍മാര്‍, ഭരണപരമായ അല്ലെങ്കില്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് അവര്‍ വിശ്വസിക്കുന്ന കമ്പനികളെക്കുറിച്ച് ഗവേഷണം നടത്തുന്നു.

X
Top