ന്യൂഡല്‍ഹി: ഐപിഒ വരുമാനം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ മിഡ്‌വാലി എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡ് (എംവിഇഎല്‍) ഉള്‍പ്പടെ എട്ട് പേര്‍ക്ക് സെബി റിക്കവറി നോട്ടീസ് അയച്ചു. പിഴയടക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ്. നോട്ടീസ് പ്രകാരം, 98 ലക്ഷം രൂപയുടെ സ്ഥാവര, ജംഗമ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യും.
ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്യും. മെയ് 31ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ, എംവിഎല്ലിനും ഡയറക്ടര്‍മാരായ ആര്‍ ചന്ദ്രശേഖരന്‍, സുധീര്‍ കുമാര്‍ ജെന, ഡാറ്റ് കെ കേതീശ്വരന്‍, കെ മുരുകവേല്‍, വാസന്‍ ചിദംബരം, കെ രാംദാസന്‍, എം പാണ്ഡ്യന്‍ എന്നിവരുള്‍പ്പെടെയുള്ള 32 സ്ഥാപനങ്ങള്‍ക്കും റെഗുലേറ്റര്‍ 2.3 കോടി രൂപ പിഴ ചുമത്തിയിരുന്നു. പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) തുക വിനിയോഗിച്ചതിലെ പാകപ്പിഴ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസില്‍ പറഞ്ഞപ്രകാരം ഐപിഒ തുക ചെലവഴിച്ചില്ലെന്നും ഡയറക്ടര്‍മാര്‍ തങ്ങളുടെ ഭാഗം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സെബി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ്ഇവര്‍ക്ക് പിഴ ചുമത്തിയത്. പിഴയടക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സെബി റിക്കവറി നോട്ടീസ് അയക്കുകയായിരുന്നു.