മുംബൈ: റെലിഗെയര്‍ എന്റര്‍പ്രൈസസുമായി ബന്ധപ്പെട്ട വിഷയത്തില്‍ 42.85 കോടി രൂപ തിരിച്ചുപിടിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇതിനായി മുന്‍ പ്രൊമോട്ടര്‍മാരായ മല്‍വിന്ദര്‍ സിംഗ്, ശിവിന്ദര്‍ സിംഗ് എന്നിവര്‍ക്കും മറ്റ് നാല്‌പേര്‍ക്കും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഡിമാന്‍ഡ് നോട്ടീസ് അയച്ചു. തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്്ച വരുത്തുന്ന പക്ഷം ബാങ്ക് അക്കൗണ്ടുകള്‍ അറ്റാച്ച് ചെയ്യുകയും സ്ഥാവര ജംഗമ വസ്തുക്കള്‍ വില്‍ക്കുകയും ചെയ്യും.
15 ദിവസമാണ് തുക തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി.പലിശയും വീണ്ടെടുക്കല്‍ ചെലവും പ്രാരംഭ പിഴയും ഉള്‍പ്പെട്ടതാണ് തുക. പലിശയും റിക്കവറി ചെലവും ഉള്‍പ്പെടെ 10.70 കോടി രൂപ സിംഗ് സഹോദരന്മാരും 5.35 കോടി രൂപ വീതം റെലിഗേര്‍ കോര്‍പ്പറേറ്റ് സര്‍വീസസ്, എഎന്‍ആര്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, ആര്‍എച്ച്സി ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ശിവി ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും നല്‍കണം.
റെലിഗയറിന്റെ അനുബന്ധ സ്ഥാപനമായ റെലിഗയര്‍ ഫിന്‍വെസ്റ്റില്‍ നിന്ന് (ആര്‍എഫ്എല്‍) 2,315 കോടി രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.
മാല്‍വീന്ദര്‍ സിംഗിനേയും ശിവീന്ദര്‍ സിംഗിനേയും മൂലധന വിപണിയില്‍ നിന്നും വിലക്കി ജൂലൈ 28 2022 ല്‍ സെബി ഉത്തരവിറക്കിയിരുന്നു. 10 കോടി രൂപ പിഴയടക്കാനും ആവശ്യപ്പെട്ടു.