സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ബ്രിക്ക്‌വര്‍ക്ക് റേറ്റിംഗ്‌സ്: പുതിയ നിര്‍ദ്ദേശങ്ങളുമായി സെബി

മുംബൈ: ബ്രിക്ക്‌വര്‍ക്ക് റേറ്റിംഗ്‌സ് ഇന്ത്യയുടെ ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ അനുവര്‍ത്തിയ്‌ക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ചിരിക്കയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ലൈസന്‍സ് റദ്ദാക്കികൊണ്ടിട്ടുള്ള ഓര്‍ഡര്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ സെബി ആവശ്യപ്പെടുന്നു. ഇക്കാര്യം വിശദീകരിച്ച് 15 ദിവസത്തിനുള്ളില്‍ ക്ലയ്ന്റുകളുമായി ആശയവിനിമയം നടത്തണം.

പുതിയ മാന്‍ഡേറ്റുകളൊന്നും സ്വീകരിക്കരുതെന്നും ഏതെങ്കിലും തരത്തിലുള്ള ചെലവുകള്‍ ഇല്ലാതെ അസൈന്‍മെന്റുകള്‍ പിന്‍വലിക്കാന്‍ ക്ലയ്ന്റുകളെ അനുവദിക്കണമെന്നും സെബി ആവശ്യപ്പെടുന്നുണ്ട്. ഈ അസൈന്‍മെന്റുകള്‍ മറ്റ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് കൈമാറാനും കക്ഷികള്‍ക്ക് സാധിക്കണം.

ലൈസന്‍സ് കൈവശം വയ്ക്കുന്നതുവരെ നിയമങ്ങള്‍ പാലിക്കാന്‍ ബ്രിക്ക് വര്‍ക്കിന് ബാധ്യതയുണ്ട്. വിവരങ്ങള്‍ പങ്കിടുന്നതിനും ഫീസ് അടയ്ക്കുന്നതിനും സെബിയുമായി സഹകരിക്കണം. ലൈസന്‍സ് റദ്ദാക്കപ്പെടുന്ന ദിവസം വരെമാത്രമേ ഏജന്‍സികള്‍ നല്‍കിയ ക്രെഡിറ്റ് റേറ്റിംഗുകള്‍ക്ക് സാധുതയുണ്ടായിരിക്കൂ.

X
Top