Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

നിക്ഷേപകരുടെ സേവന അഭ്യര്‍ത്ഥനകള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ സെബി മാറ്റം വരുത്തി

മുംബൈ: നോ-യുവര്‍-കസ്റ്റമര്‍ (കെവൈസി) വിശദാംശങ്ങളും സേവന അഭ്യര്‍ത്ഥനകളും പ്രോസസ് ചെയ്യുന്നതിന് ലളിതമായ മാനദണ്ഡങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അവതരിപ്പിച്ചു. രജിസ്ട്രാര്‍മാര്‍, ലിസ്റ്റഡ് കമ്പനികള്‍, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, ഡിപ്പോസിറ്ററികള്‍ എന്നിവരുടെ അഭ്യര്‍ത്ഥ മാനിച്ചാണ് നടപടി. സേവന അഭ്യര്‍ത്ഥനകള്‍ പ്രൊസസ് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകള്‍ ഇവര്‍ റെഗുലേറ്ററെ അറിയിച്ചിരുന്നു.

പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഫിസിക്കല്‍ സെക്യൂരിറ്റികളുടെ ഉടമകള്‍ സ്ഥിരം അക്കൗണ്ട് നമ്പര്‍ (പാന്‍ കാര്‍ഡ്), കെവൈസി വിശദാംശങ്ങള്‍, നാമനിര്‍ദ്ദേശം എന്നിവ സമര്‍പ്പിക്കണം. ”ലിസ്റ്റഡ് കമ്പനികളിലെ ഫിസിക്കല്‍ സെക്യൂരിറ്റികള്‍ കൈവശമുള്ളവരെല്ലാം പാന്‍, നോമിനേഷന്‍, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍, ബാങ്ക് എ/സി വിശദാംശങ്ങള്‍, അവരുടെ അനുബന്ധ ഫോളിയോ നമ്പറുകള്‍ക്കുള്ള മാതൃക ഒപ്പ് എന്നിവ നിര്‍ബന്ധമായും നല്‍കണം,” സര്‍ക്കുലറില്‍ പറയുന്നു.

2023 ഒക്ടോബര്‍ 1-നോ അതിന് ശേഷമോ എന്തെങ്കിലും രേഖകള്‍ ലഭ്യമല്ലെങ്കില്‍ ഫോളിയോകള്‍ മരവിപ്പിക്കാന്‍ രജിസ്റ്റര്‍ ചെയ്ത ഷെയര്‍ ട്രാന്‍സ്ഫര്‍ ഏജന്റുമാരോട് (ആര്‍ടിഎ) സെബി ആവശ്യപ്പെട്ടു. എല്ലാ രേഖകളും സജ്ജീകരിച്ചതിന് ശേഷം മാത്രമേ നിക്ഷേപകര്‍ക്ക് പരാതിയോ സേവന അഭ്യര്‍ത്ഥനകളോ നല്‍കാനാകൂ. കൂടാതെ, ഡിവിഡന്റ്, പലിശ അല്ലെങ്കില്‍ ഫ്രീസുചെയ്ത ഫോളിയോകളുടെ വീണ്ടെടുക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ഏത് പേയ്മെന്റും 2024 ഏപ്രില്‍ 1 മുതല്‍ ഇലക്ട്രോണിക് ആയി മാത്രമേ നടത്തൂ.

1988-ലെ ബിനാമി ഇടപാടുകള്‍ (നിരോധനങ്ങള്‍) നിയമം അല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, 2002 പ്രകാരം മരവിപ്പിച്ച ഫോളിയോകള്‍ ആഅതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യണം. എല്ലാ രേഖകളും ലഭിച്ചുകഴിഞ്ഞാല്‍, അവര്‍ മരവിപ്പിച്ച ഫോളിയോകള്‍ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കും.

സേവന അഭ്യര്‍ത്ഥനകള്‍ പ്രോസസ്സ് ചെയ്യുന്നതിനായി ആര്‍ടിഎകള്‍ ഡോക്യുമെന്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. അല്ലെങ്കില്‍ കമ്പനി ആക്ട്, 2013, അല്ലെങ്കില്‍ സെബി റെഗുലേഷന്‍സ് എന്നിവയില്‍ നിര്‍ദ്ദേശിരിക്കണം.

നിക്ഷേപകര്‍ സേവന അഭ്യര്‍ത്ഥനകള്‍ക്കുള്ള രേഖകള്‍ ‘ഇന്‍ പേഴ്‌സണ്‍ വെരിഫിക്കേഷന്‍’ (ഐപിവി) വഴിയോ ഇ-സൈന്‍ സഹിതമുള്ള പോസ്റ്റ് അല്ലെങ്കില്‍ ഇലക്ട്രോണിക് മോഡിലൂടെയോ നല്‍കണം.

ഒപ്പ്, പേര്, ബാങ്ക്, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ മുതലായവയിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച അഭ്യര്‍ത്ഥനകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സെബി പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം, ആര്‍ടിഎകള്‍ ഹോള്‍ഡറുടെ എല്ലാ ഫോളിയോകളിലും പാന്‍, കെവൈസി വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം.

ഏതെങ്കിലും റദ്ദാക്കല്‍ അല്ലെങ്കില്‍ നാമനിര്‍ദ്ദേശത്തിലെ വ്യതിയാനം കമ്പനിക്കോ ആര്‍ടിഎക്കോ അറിയിപ്പ് ലഭിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.

X
Top