ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഗോ ഡിജിറ്റ് ഐപിഒ നടപടി മരവിപ്പിച്ച് സെബി

മുംബൈ: ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഐപിഒ നടപടിക്രമങ്ങള്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ‘ഗോ ഡിജിറ്റ് ഐപിഒയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ പുറപ്പെടുവിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നു,’ എന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കിയിട്ടില്ല.

ഫെയര്‍ഫാക്‌സ് ഗ്രൂപ്പ് പിന്തുണയുള്ള ഗോ ഡിജിറ്റില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്. കോലി തന്നെയാണ് ബ്രാന്‍ഡ് അംബാസിഡര്‍. ഓഗസ്റ്റ് 17 നാണ് കരട് രേഖകള്‍ സമര്‍പ്പിച്ചത്.

1250 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 10.94 കോടി ഓഹരികളുമുള്‍പ്പെടുന്ന ഓഫര്‍ ഫോര്‍ സെയ്‌ലും ഐപിഒ ലക്ഷ്യമിട്ടു. മൂലധന അടിസ്ഥാനം വര്‍ധിപ്പിക്കുന്നതിനും കോര്‍പറേറ്റ് ഉദ്ദേശങ്ങള്‍ക്കും സോള്‍വെന്‍സി നിലനിര്‍ത്താനും ഫ്രഷ് ഇഷ്യു തുക ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇന്‍ഷൂറന്‍സ് രംഗത്തെ മുതിര്‍ന്ന വ്യക്തി കാമേഷ് ഗോയല്‍ 2016 ലാണ് ഗോ ഡിജിറ്റ് സ്ഥാപിക്കുന്നത്.

പിന്നീട് കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വസ്റ്റയുടെ ഫെയര്‍ഫാക്‌സ് ഗ്രൂപ്പ്, ക്രിക്കറ്റര്‍ വിരാട് കോലി എന്നിവര്‍ പങ്കാളിത്തം നേടി. ഫയര്‍ഫാക്‌സിന് പുറമെ സിക്വായ കാപിറ്റല്‍, എ91 പാര്‍ട്ട്‌നേഴ്‌സ്, ഫെയറിംഗ് കാപിറ്റല്‍ എന്നിവയ്ക്കും 400 മില്ല്യണ്‍ ഡോളറിലധികം നിക്ഷേപമുണ്ട്. മൊത്തം മൂല്യം 4 ബില്ല്യണ്‍ ഡോളര്‍.

5 വര്‍ഷം പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഐപിഒ നടത്താവൂ എന്നാണ് ചട്ടം. സെപ്തംബറില്‍ ഗോ ഡിജിറ്റ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കും. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് ഐപിഒയ്ക്ക് ഒരുങ്ങിയത്.

X
Top