ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് മുന്‍ഗണന, സ്ഥാപന ഇഷ്യുവിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സെബി

മുംബൈ: ആര്‍ഇഐടി, ഐഎന്‍വിഐടി എന്നിവയുടെ മുന്‍ഗണന ഇഷ്യു, സ്ഥാപന യൂണിറ്റ് പ്ലേസ്‌മെന്റ് എന്നിവ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ബുധനാഴ്ച പുറത്തിറക്കി. സ്‌പോണ്‍സറോ മാനേജരോ ബന്ധപ്പെട്ട വ്യക്തിയോ അല്ലെങ്കില്‍ ബന്ധപ്പെട്ട കക്ഷിയോ അസോസിയേറ്റോ ആയ ഏതെങ്കിലും സ്ഥാപന നിക്ഷേപകര്‍ക്ക് നേരിട്ടോ അല്ലാതെയോ അലോട്ട്‌മെന്റ് നല്‍കാന്‍ പാടില്ലെന്നാണ് പുതിയ ചട്ടം. എന്നാല്‍ യൂണിറ്റിന്റെ 90 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ സ്ഥാപനപരമായ പ്ലേസ്‌മെന്റിലെ സബ്‌സ്‌ക്രൈബ് ചെയ്യാത്ത ഭാഗത്തില്‍ നിന്നും സ്‌പോണ്‍സര്‍മാര്‍ക്ക് അലോട്ട് ചെയ്യാം.

സ്‌പോണ്‍സറില്‍ നിന്നും ആസ്തികള്‍ ഏറ്റെടുക്കുന്നതിനായിരിക്കണം ഇഷ്യു. അതിനായി മറ്റ് യൂണിറ്റ് ഹോള്‍ഡര്‍മാരുടെ അനുമതി നേടിയിരിക്കണം. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് ആറ്മാസമായതിനുശേഷം മാത്രമേ മുന്‍ഗണന ഇഷ്യുവും സ്ഥാപന നിക്ഷേപകര്‍ക്കായ ഇഷ്യുവും നടത്താന്‍ പാടൂവെന്നും രണ്ട് സര്‍ക്കുലറുകളിലായി വന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു.

ഇന്ത്യന്‍ സാഹചര്യത്തില്‍, റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ആര്‍ഇഐടി)കളും ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഐഎന്‍വിഐടി)കളും താരതമ്യേന പുതിയ നിക്ഷേപ ഉപകരണങ്ങളാണ്. എന്നാല്‍ ലോകമെമ്പാടുമുള്ള വിപണികളില്‍ അവ വളരെ ജനപ്രിയമാണ്.

X
Top