ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം; അന്വേഷണത്തിന് സെബി കൂടുതല്‍ സമയം ആവശ്യപ്പെട്ടേയ്ക്കും

മുംബൈ: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കൂടുതല്‍ സമയം ആവശ്യപ്പെട്ടേയ്ക്കും. മെയ് 2 നകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കാലാവധി നീട്ടിനല്‍കണമെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ അഭ്യര്‍ത്ഥിച്ചേയ്ക്കും.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചീഫ് മാധബി പുരി ബുച്ച് ഈയിടെ സുപ്രീംകോടതി രൂപീകരിച്ച ആറംഗ കമ്മിറ്റിയ്ക്ക് മുന്‍പാകെ പറഞ്ഞിരുന്നു. ലിസ്റ്റ് ചെയ്തതും അല്ലാത്തതുമായ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിശദാംശങ്ങള്‍, ഓഫ്ഷോര്‍ നിക്ഷേപകര്‍,വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍, മിനിമം സ്റ്റോക്ക് മാര്‍ക്കറ്റ് ഫ്ലോട്ടുകള്‍ എന്നിവയാണ് പ്രധാനമായും സെബി അന്വേഷണ വിധേയമാക്കുന്നത്.

അദാനി ഗ്രൂപ്പ് ഓഹരികള്‍ വാങ്ങുന്നവരേയും വില്‍ക്കുന്നവരേയും കുറിച്ചുള്ള വിവരങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മുന്‍പും ശേഷവും സെബി സമാഹരിച്ചിട്ടുണ്ട്.
മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്‌ഷോര്‍ നികുതി സങ്കേതങ്ങളിലെ ഷെല്‍ കമ്പനികളാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകരെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്നതില്‍ റെഗുലേറ്ററി പരാജയമുണ്ടായിട്ടുണ്ടോ എന്നാണ് സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതി പരിശോധിക്കുന്നത്.

X
Top