കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

എഐഎഫ് നിക്ഷേപ പരിധി വര്‍ധിപ്പിക്കാന്‍ സെബി

മുംബൈ: ബദല്‍ നിക്ഷേപ ഫണ്ടുകള്‍ (എഐഎഫ്) സ്വീകരിക്കുന്ന കുറഞ്ഞ നിക്ഷേപം 1 കോടി രൂപയില്‍ നിന്ന് 5 കോടി രൂപയാക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ആലോചിക്കുന്നു. നിലവിലെ പരിധിയായ 1 കോടി രൂപ, 2012 ല്‍ സജ്ജീകരിച്ചതാണെന്നും അതുകൊണ്ടുതന്നെ പരിഷ്‌ക്കരണം അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല, ബദല്‍ നിക്ഷേപ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്ന ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു.

അതേസമയം, ഒരു നിക്ഷേപകനില്‍ നിന്ന് 2-4 കോടി രൂപ സമാഹരിക്കുക എന്നത് ഫണ്ട് മാനേജര്‍മാരെ സംബന്ധിച്ച് വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 300-600 കോടി രൂപ സമാഹരിക്കുന്ന ചെറുകിട-ഇടത്തരം ഫണ്ടുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ നിര്‍ദ്ദേശം ഇടവരുത്തും.

എഐഫുകളുടെ മേല്‍നോട്ടം മാര്‍ക്കറ്റ് റെഗുലേറ്റര്‍ ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വരെ കുറഞ്ഞ നിയന്ത്രണങ്ങളായിരുന്നു ഫണ്ടുകള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ വളര്‍ച്ചയുടെ വേഗത കണക്കിലെടുത്ത് ഈ വര്‍ഷം കൂടുതല്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു.

X
Top