ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

10 ശതമാനം ഹോള്‍ഡിംഗുള്ള സ്ഥാപകരെ പ്രമോട്ടര്‍മായി പരിഗണിക്കാന്‍ സെബി

മുംബൈ: 10 ശതമാനമോ കൂടുതലോ ഓഹരിയുള്ള സ്ഥാപകരായ വ്യക്തികള്‍, പ്രമോട്ടര്‍മാരായി വേണം പൊതു ഓഹരി വില്‍പന സമയത്ത്, കമ്പനികളുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് (ഡിആര്‍എച്ച്പി) സമര്‍പ്പിക്കാന്‍. സെബി നിഷ്‌ക്കര്‍ഷിക്കുന്നു. പ്രമോട്ടര്‍മാരാകുന്നതോടെ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ സ്ഥാപകരുടെ ഉത്തരവാദിത്തം വര്‍ധിക്കും.

നിലവില്‍ 25 ശതമാനത്തില്‍ കൂടുതല്‍ ഹോള്‍ഡിംഗുള്ള സ്ഥാപകരെയാണ് പ്രമോട്ടര്‍മാരായി പരിഗണിക്കുന്നത്. 25 ശതമാനത്തിന് താഴെ ഹോള്‍ഡിംഗുള്ളവര്‍ക്ക് പ്രമോട്ടറാകേണ്ട എന്ന് തീരുമാനിക്കാം. അങ്ങിനെയുള്ള കമ്പനികള്‍, പ്രൊഫഷണലുകള്‍ കൈകാര്യം ചെയ്യുന്നവ (പിഎംസി) വിഭാഗത്തിലാണ് പെടുക.

പിന്നീട് കാലങ്ങളോളം പൊതുവിപണിയില്‍ അവ അതേ സ്്റ്റാറ്റസില്‍ തുടരും. എന്നാല്‍ ഡിആര്‍എച്ച്പി സമര്‍പ്പിക്കുമ്പോള്‍ പ്രമോട്ടര്‍മാരെ തിരിച്ചറിയേണ്ടതുണ്ടെന്ന് സെബി ഇപ്പോള്‍ നിഷ്‌ക്കര്‍ഷിക്കുന്നു.

മാര്‍ക്കറ്റ് റെഗുലേറ്ററുടെ ഈ നീക്കം കമ്പനികളെ പ്രത്യേകിച്ചും സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചേക്കാം. പ്രാഥമിക വിപണിയിലെത്തുന്ന പിഎംസികളുടെ എണ്ണം കുറയാന്‍ നീക്കം ഇടയാക്കും.

X
Top