മുംബൈ: സ്റ്റോക്കുകള്‍ വാങ്ങുന്നതിനായി ഇനിമുതല്‍ ബ്രോക്കര്‍ക്ക് പണം കൈമാറേണ്ടി വരില്ല. പകരം തുക നിക്ഷേപകന്റെ അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്യപ്പെടുകയും ഇടപാട് നടന്നാല്‍ നേരിട്ട് ക്ലിയറിംഗ് ഹൗസുകളുടെ അക്കൗണ്ടില്‍ ഡെബിറ്റ് ചെയ്യപ്പെടുകയും ചെയ്യും. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുള്ളത്.
വ്യാപാര നടത്തിപ്പിലും റിസ്‌ക്ക് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമിലും ബ്രോക്കര്‍മാരുടെ പങ്ക് കുറയ്ക്കാനുതകുന്ന തീരുമാനത്തിന്റെ രൂപ രേഖ മാര്‍ക്കറ്റ് റെഗുലേറ്റര്‍ തയ്യാറാക്കിയിട്ടുണ്ട്. തട്ടിപ്പ് നടത്തുന്നതില്‍ നിന്നും ബ്രോക്കര്‍മാരെ തടയാനും ട്രേഡിംഗിലുള്ള പണത്തിന് പലിശ നേടാന്‍ നിക്ഷേപകരെ അനുവദിക്കാനും നിയമത്തിന് കഴിയും
സെബി നിര്‍ദ്ദേശം പ്രാവര്‍ത്തികമായാല്‍ ഈ ദിശയില്‍ നീങ്ങുന്ന ആദ്യ വിപണിയാകും ഇന്ത്യയുടേത്. നിലവില്‍ ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയിരിക്കയാണ് സെബി. തകരാറുകള്‍ പരിഹരിച്ച് മാര്‍ച്ചോടെ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.