ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഡെബ്റ്റ് സെക്യൂരിറ്റികളിലെ ക്യുഐബി നിക്ഷേപം: നിര്‍വചനം വിപൂലീകരിക്കാന്‍ സെബി

ന്യൂഡല്‍ഹി: ഡെബ്റ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്തുന്ന ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിന്റെ (ക്യുഐബി) നിര്‍വചനം സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) വിപുലീകരിക്കുന്നു. ഇതിനുള്ള നിര്‍ദ്ദേശം മാര്‍ക്കറ്റ് റെഗുലേറ്റര്‍ പുറത്തിറക്കി. സെക്യുരിറ്റി ഇഷ്യുചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഫണ്ട് നേടിക്കൊടുക്കുകയാണ് ലക്ഷ്യം.

സെബി നിയന്ത്രിത സ്ഥാപനങ്ങള്‍, 500 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗം നിക്ഷേപകരെ ക്യുഐബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് റെഗുലേറ്റര്‍ നിര്‍ദ്ദേശിക്കുന്നു. പെന്‍ഷന്‍ ഫണ്ടുകള്‍, ബാങ്കിംഗ് ധനകാര്യ കമ്പനികള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, റീഇന്‍ഷുറന്‍സ് കമ്പനികള്‍, മുദ്ര പോലുള്ള റീഫിനാന്‍സിംഗ് ഏജന്‍സികള്‍, സര്‍വകലാശാലകള്‍ എന്നിവയാണ് ക്യുഐബി വിഭാഗത്തില്‍ ചേരാന്‍ സാധ്യതയുള്ള മറ്റ് സ്ഥാപനങ്ങള്‍. നിര്‍ദ്ദിഷ്ട നീക്കം നിക്ഷേപക അടിത്തറ വര്‍ദ്ധിപ്പിക്കുകയും ഡെബ്റ്റ് മാര്‍ക്കറ്റുകള്‍ വികസിപ്പിക്കുകയും ചെയ്യും

സെബി ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്.
മെയ് 29 വരെ നിര്‍ദ്ദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

X
Top